09:52pm 06 November 2026
NEWS
അമേരിക്കൻ പ്രസിഡന്റിനെതിരെ സെക്രട്ടറിയേറ്റ് നടയിൽ സമരം
22/02/2025  09:57 AM IST
nila
അമേരിക്കൻ പ്രസിഡന്റിനെതിരെ സെക്രട്ടറിയേറ്റ് നടയിൽ സമരം

തിരുവനന്തപുരം: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെ തിരുവനന്തപുരത്തെ സെക്രട്ടറിയേറ്റ് നടയിൽ സമരം. ഓൾ ഇന്ത്യ പീസ് ആൻഡ് സോളിഡാരിറ്റി ഓർഗനൈസേഷനാ (എ.ഐ.പി.എസ്.ഒ.)ണ് ട്രംപ് നയങ്ങൾ തിരുത്തണമെന്ന ആവശ്യവുമായി സെക്രട്ടറിയേറ്റിന് മുന്നിൽ സമരം നടത്തിയത്. പാരീസ് ഉടമ്പടിയിൽനിന്ന് പിന്മാറാനുള്ള തീരുമാനം ഉപേക്ഷിക്കണം എന്നതുൾപ്പെടെയുള്ള ആവശ്യങ്ങളുയർത്തിയായിരുന്നു സമരം.

ട്രംപിന്റെ ജനാധിപത്യവിരുദ്ധനയങ്ങൾ പിൻവലിക്കുക, പാരീസ് ഉടമ്പടിയിൽനിന്ന് പിന്മാറ്റം ഉപേക്ഷിക്കുക, കുടിയേറ്റക്കാരോടു നടത്തുന്ന മനുഷ്യത്വരഹിതമായ നടപടി അവസാനിപ്പിക്കുക, അയൽരാജ്യങ്ങളോടുള്ള അടിമത്ത സമീപനം ട്രംപ് അവസാനിപ്പിക്കുക, മനുഷ്യാവകാശങ്ങളെ സംരക്ഷിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളുയർത്തിയാണ്  എ.ഐ.പി.സി.ഒ സെക്രട്ടറിയേറ്റിന് മുന്നിൽ ധർണ നടത്തിയത്. 

സി.പി.ഐ. നേതാവ് സി.ദിവാകരൻ ഉദ്ഘാടനം ചെയ്തു. എ.ഐ.പി.സി.ഒ. ജില്ലാ പ്രസിഡന്റ് ആറ്റിങ്ങൽ സുഗുണൻ അധ്യക്ഷനായി. മുൻ സ്പീക്കർ എം.വിജയകുമാർ, എ.ഐ.ടി.യു.സി. ജില്ലാ പ്രസിഡന്റ് സോളമൻ വെട്ടുകാട്, എ.ഐ.പി.എസ്.ഒ. സെക്രട്ടറി എം.എ.ഫ്രാൻസിസ്, ജോയിന്റ് കൗൺസിൽ ജനറൽ സെക്രട്ടറി ജയശ്ചന്ദ്രൻ കല്ലിംഗൽ, ഭാരവാഹികളായ കെ.ദേവകി, വി.ആർ.ജനാർദനൻ, പി.എസ്.നായിഡു എന്നിവർ പങ്കെടുത്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img