03:05am 11 November 2026
NEWS
യുക്രൈനിൽ ആക്രമണം ശക്തമാക്കി റഷ്യ
22/08/2025  06:10 AM IST
nila
യുക്രൈനിൽ ആക്രമണം ശക്തമാക്കി റഷ്യ

യുക്രൈനെതിരെ ശക്തമായ വ്യോമാക്രമണവുമായി റഷ്യ. പടിഞ്ഞാറൻ യുക്രൈനിൽ ഒറ്റ രാത്രിയിൽ 574 ഡ്രോണുകളും 40 മിസൈലുകളും ഉപയോഗിച്ച് റഷ്യ ആക്രമണം നടത്തിയെന്നാണ് റിപ്പോർട്ട്. യുദ്ധം അവസാനിപ്പിക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നേരിട്ട് ഇടപെടലുകൾ നടത്തുന്നതിനിടെയാണ് റഷ്യ ആക്രണം ശക്തമാക്കിയിരിക്കുന്നത്. 

യൂറോപ്യൻ രാജ്യങ്ങൾ യുക്രൈന് നൽകിയ ആയുധങ്ങൾ സൂക്ഷിച്ചിട്ടുള്ള കേന്ദ്രങ്ങൾ ലക്ഷ്യമാക്കിയായിരുന്നു ആക്രമണം എന്നാണ് റിപ്പോർട്ട്.  ഈ വർഷം ഡ്രോണുകൾ ഉപയോഗിച്ചുള്ള റഷ്യൻ ആക്രമണത്തിൽ മൂന്നാമത്തെ വലിയ ആക്രമണമാണ് ഇതെന്നും റിപ്പോർട്ടുണ്ട്. റഷ്യ നടത്തിയ വ്യോമാക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടെന്നും പതിനഞ്ചോളം പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. 


 അലാസ്കയിൽ ട്രംപ്–പുട്ടിനുമായി കഴിഞ്ഞയാഴ്ച കൂടിക്കാഴ്ച നടത്തിയതിനു ശേഷവും ആക്രമണം റഷ്യ തുടരുകയായിരുന്നു. എന്നാൽ യുഎസ് പ്രസിഡന്റുമായി യുക്രെയ്ൻ പ്രസിഡന്റ് സെലെൻസ്കി കൂടിക്കാഴ്ച നടത്തിയശേഷം ഡ്രോൺ ഉപയോഗിച്ചുള്ള റഷ്യൻ ആക്രമണം ശക്തമാണ്. ഉദ്ദേശം 1,000 ഡ്രോണുകളാണ് ഇക്കാലയളവിൽ റഷ്യ പ്രയോഗിച്ചത്. യുക്രെയ്നിന്റെ ആയുധ സംഭരണികൾ, ഡ്രോൺ ഫാക്ടറികൾ തുടങ്ങിയവയാണ് തങ്ങൾ ലക്ഷ്യമിട്ടതെന്നും ജനങ്ങൾ താമസിക്കുന്ന സ്ഥലങ്ങൾ ഒഴിവാക്കിയെന്നും റഷ്യൻ പ്രതിരോധ മന്ത്രാലയം അവകാശപ്പെട്ടു. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img