03:43pm 29 October 2026
NEWS
ട്രംപും ഭാര്യയും സഞ്ചരിച്ച ഹെലികോപ്റ്ററിന് സാങ്കേതിക തകരാർ
19/09/2025  06:27 AM IST
nila
ട്രംപും ഭാര്യയും സഞ്ചരിച്ച ഹെലികോപ്റ്ററിന് സാങ്കേതിക തകരാർ

അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും ഭാര്യ മെലനിയയും സ‍ഞ്ചരിച്ച ഹെലികോപ്റ്ററിന് സാങ്കേതിക തകരാർ.  ബ്രിട്ടനിലെ ഔദ്യോഗിക സന്ദർശനം പൂർത്തിയാക്കി വിമാനത്താവളത്തിലേക്കു മടങ്ങുന്നതിനിടെ ട്രംപ് സഞ്ചരിച്ച ഹെലികോപ്റ്ററിനാണ് സാങ്കേതിക തകരാറുണ്ടായത്. സാങ്കേതിക തകരാർ കണ്ടെത്തിയതോടെ ഹെലികോപ്റ്റർ അടിയന്തരമായി നിലത്തിറക്കി. തുടർന്ന് മറ്റൊരു ഹെലികോപ്റ്ററിൽ ട്രംപും ഭാര്യയും വിമാനത്താവളത്തിലേക്ക് പോകുകയായിരുന്നു. 

ചെക്കേഴ്‌സിൽ നിന്ന് ലണ്ടനിലെ സ്റ്റാൻസ്റ്റഡ് വിമാനത്താവളത്തിലേക്കുള്ള യാത്രാ മധ്യേയായിരുന്നു സംഭവം. ട്രംപിന്റെ മറീൻ വൺ ഹെലികോപ്റ്ററാണ് പ്രദേശിക എയർഫീൽഡിൽ ഇറക്കിയത്. ഹെലികോപ്റ്ററിന്റെ ഹൈഡ്രോളിക് സംവിധാനത്തിൽ ചെറിയ തകരാർ കണ്ടെത്തുകയായിരുന്നു.

മുൻകരുതലിന്റെ ഭാഗമായി സ്റ്റാൻസ്റ്റഡ് വിമാനത്താവളത്തിൽ എത്തുന്നതിനു മുൻപ് പൈലറ്റുമാർ സമീപത്തുള്ള ഒരു പ്രദേശിക എയർഫീൽഡിൽ ഹെലികോപ്റ്റർ ഇറക്കുകയായിരുന്നെന്ന്  വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി കാരലിൻ ലീവിറ്റ് വ്യക്തമാക്കി. പ്രസിഡന്റ് ട്രംപും ഭാര്യ മെലനിയയും മറ്റൊരു ഹെലികോപ്റ്ററിൽ വിമാനത്താവളത്തിലേക്കുള്ള യാത്ര തുടർന്നെന്നും കാരലിൻ ലീവിറ്റ് പറഞ്ഞു.


സ്റ്റാൻസ്റ്റഡ് വിമാനത്താവളത്തിൽ ഇരുപതു മിനിറ്റിൽ എത്തേണ്ടിയിരുന്ന ട്രംപ്, ഹെലികോപ്റ്ററിന്റെ തകരാറിനെ തുടർന്ന് 20 മിനിറ്റ് വൈകിയാണ് എത്തിയത്. തുടർന്ന് പ്രസിഡന്റിന്റെ ഔദ്യോഗിക വിമാനമായ എയർ ഫോഴ്സ് വണ്ണിൽ ട്രംപ് അമേരിക്കയിലേക്ക് മടങ്ങി. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img