11:05am 29 April 2026
NEWS
ഇന്ത്യാ - പാക് യുദ്ധം അവസാനിച്ചു
10/05/2025  05:57 PM IST
nila
ഇന്ത്യാ - പാക് യുദ്ധം അവസാനിച്ചു

ന്യൂ‍ഡൽഹി∙ ഇന്ത്യ–പാകിസ്ഥാൻ യുദ്ധത്തിന് അവസാനമായി. മേഖലയിലെ സംഘർഷ സാഹചര്യം ലഘൂകരിച്ചെന്ന് അമേരിക്കൻപ്രസിഡന്റ് ഡൊണൾഡ് ട്രംപാണ് പ്രഖ്യാപിച്ചത്. ഇന്ത്യയും–പാകിസ്ഥാനും ഉടനടി വെടിനിർത്തലിന് സമ്മതിച്ചുവെന്നാണ് തന്റെ സമൂഹ മാധ്യമ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിൽ ട്രംപ് കുറിച്ചത്.

രാത്രി മുഴുവൻ നീണ്ട കൂടിയാലോചനകളെത്തുടർന്നാണ് തീരുമാനമെന്നും ഇതുസംബന്ധിച്ച് സമൂഹമാധ്യമമായ ട്രൂത് സോഷ്യലിൽ പങ്കുവച്ച കുറിപ്പ് ട്രംപ് എക്സിലും പങ്കുവച്ച് ട്രംപ് പറഞ്ഞു. എന്നാൽ ഇന്ത്യ ഔദ്യോഗികമായി ഇക്കാര്യം പ്രതികരിച്ചിട്ടില്ല. വൈകിട്ട് ആറിന് കേന്ദ്ര സർ‍ക്കാരിൻ്റെ വാർത്താസമ്മേളനം നടക്കും. അതിനിടെ പാക് ഉപപ്രധാനമന്ത്രിയും വെടിനിർത്തൽ സ്ഥിരീകരിക്കുന്നുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img