NEWS
വായ്പയുടെ പേരിൽ പൂച്ചയെ തടവിലാക്കേണ്ട! എസ്ബിഐ പിടിച്ചെടുത്ത വീട്ടിലെ വളർത്തുപൂച്ചയെ ഉടമയ്ക്ക് വിട്ടുകൊടുക്കാൻ കേരള ഹൈക്കോടതി
04/10/2025 09:30 AM IST
സുരേഷ് വണ്ടന്നൂർ

കൊച്ചി: വായ്പ തിരിച്ചടയ്ക്കാത്തതിനെ തുടർന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കൈവശപ്പെടുത്തിയ വീട്ടിൽ കുടുങ്ങിപ്പോയ വളർത്തുപൂച്ചയെ ഉടമയ്ക്ക് തിരികെ നൽകാൻ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.
ബാങ്ക് സീൽ ചെയ്ത വീടിനുള്ളിൽ തന്റെ പൂച്ച കുടുങ്ങിക്കിടക്കുകയാണെന്ന് ഉടമ ജസ്റ്റിസ് മുഹമ്മദ് നിയാസ് സി.പി യുടെ സിംഗിൾ ബെഞ്ചിനെ സമീപിച്ചതിനെ തുടർന്നാണ് കോടതിയുടെ നിർണ്ണായക ഇടപെടൽ.
കേസിൽ അന്തിമ വിധി വരുന്നതുവരെ പൂച്ചയുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഉടൻതന്നെ വളർത്തുമൃഗത്തെ ഉടമയ്ക്ക് വിട്ടുനൽകാനാണ് കോടതി ഉത്തരവിട്ടു. ഈ മനുഷ്യത്വപരമായ നടപടി മൃഗസ്നേഹികൾക്കിടയിൽ ശ്രദ്ധേയമായിരിക്കുകയാണ്.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











