
'ജയം' രവിയും, നിത്യ മേനോനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് 'കാതലിക്ക നേരമില്ലൈ'. കൃത്തിക ഉദയനിധി സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രം പൊങ്കൽ റിലീസായി തിയേറ്ററുകളിലെത്താനിരിക്കുകയാണ്. ഇതിനോടനുബന്ധിച്ച് ചിത്രത്തിൻ്റെ പ്രൊമോഷൻ പരിപാടികൾ അടുത്തിടെ ചെന്നൈയിൽ നടന്നു. അപ്പോൾ ഈ ചടങ്ങിൽ പങ്കെടുക്കാൻ സംവിധായകനും, നടനുമായ മിഷ്കിനും എത്തിയിരുന്നു. അപ്പോൾ അവിടെ നിന്നിരുന്ന നിത്യ മേനോൻ മിഷ്കിനെ കണ്ടതും സന്തോഷത്തോടെ അവരുടെ അടുക്കൽ എത്തി. മിഷ്കിൻ എപ്പോഴും തൻ്റെ അടുക്കൽ വരുന്നവരെ കെട്ടിപ്പിടിച്ചാണ് സ്നേഹ പ്രകടനം നടത്താറ്. ഇത് മനസ്സിലാക്കിയ നിത്യ മേനോൻ സ്നേഹപൂർവ്വം മിഷ്കിനോട് "ദയവായി എന്നെ കെട്ടിപ്പിടിക്കരുത്, എന്റെ വസ്ത്രധാരണം അതിന് യോചിച്ചതല്ല'' എന്നുള്ള അഭ്യർത്ഥന നടത്തി. അതിന് മിഷ്കിനും സമ്മതിച്ച് മുഖം താഴ്ത്തി. പിന്നീട് നിത്യ മേനോൻ മിഷ്കിന്റെ കവിളിൽ ഒരു മുത്തം നൽകിയാണ് തന്റെ സ്നേഹം പങ്കു വെച്ചത്. പകരം മിഷ്കിനും നിത്യ മേനോൻ്റെ കൈയിൽ ചുംബിച്ചാണ് തന്റെ സ്നേഹം പ്രകടിപ്പിച്ചത്.ഈ സംഭവം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വീഡിയോ രൂപത്തിൽ വൈറലായി കൊണ്ടിരിക്കുകയാണ്. മിഷ്കിൻ സംവിധാനം ചെയ്ത 'സൈക്കോ' എന്ന ചിത്രത്തിൽ നിത്യ മേനോൻ അഭിനയിചിരുന്നു എന്നത് ശ്രദ്ധേയമാണ്.
Photo Courtesy - Google











