09:09pm 03 August 2026
NEWS
100% സ്വാഭാവികം" എന്ന പരസ്യത്തിൽ വീഴരുത്; ജീവന് തന്നെ ഭീഷണിയായ വണ്ണം കുറയ്ക്കൽ ഉൽപ്പന്നത്തിനെതിരെ ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം
02/08/2026  11:53 AM IST
NILA
100% സ്വാഭാവികം

 

 

​ദോഹ: സോഷ്യൽ മീഡിയയിലെ ആകർഷകമായ പരസ്യങ്ങൾ കണ്ട് വണ്ണം കുറയ്ക്കാനുള്ള വ്യാജ ഉൽപ്പന്നങ്ങൾ വാങ്ങി ഉപയോഗിക്കരുതെന്ന് ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം (MoPH) പൊതുജനങ്ങൾക്ക് ശക്തമായ മുന്നറിയിപ്പ് നൽകി.
​ശരീരഭാരം കുറയ്ക്കാനെന്ന പേരിൽ സോഷ്യൽ മീഡിയ വഴി വിറ്റഴിക്കുന്ന 'Eatless - Natural Slimming Formula' എന്ന ഉൽപ്പന്നത്തിലാണ് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്ന മരുന്ന് ചേരുവകൾ അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയത്. ഖത്തറിൽ പൂർണ്ണമായും ലൈസൻസില്ലാത്തതും വ്യാജവുമായ ഉൽപ്പന്നമാണിത്.സിബുട്രാമിൻ (Sibutramine): ഹൃദയാഘാതം, സ്ട്രോക്ക്, രക്തസമ്മർദ്ദം, അനിയന്ത്രിതമായ ഹൃദയമിടിപ്പ് എന്നിവയ്ക്ക് കാരണമാകുന്നതിനാൽ 2010-ൽ തന്നെ വിപണിയിൽ നിന്ന് നിരോധിച്ച മരുന്നാണിത്.ഫെനോൾഫ്തലീൻ (Phenolphthalein): അർബുദത്തിന് (ക്യാൻസർ) കാരണമായേക്കാവുന്ന അപകടകാരിയായ രാസവസ്തുഅടങ്ങിയിരിക്കുന്നതാണ്.100% സ്വാഭാവികം", "പാർശ്വഫലങ്ങൾ ഇല്ലാത്തത്" എന്നൊക്കെയുള്ള സോഷ്യൽ മീഡിയ പരസ്യ വാചകങ്ങൾ വ്യാജമാണ്. ഔദ്യോഗികമായി അംഗീകരിക്കാത്ത ഒരു ഉൽപ്പന്നവും വാങ്ങി ഉപയോഗിക്കരുത്. ഇത്തരം നിയമലംഘകർക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിച്ചു വരികയാണെന്ന് മന്ത്രാലയംവ്യക്തമാക്കി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img