
ടാക്സ് റീഫണ്ട് (നികുതി തിരികെ നൽകൽ) ഉണ്ടെന്ന് അവകാശപ്പെട്ട് ജനറൽ ടാക്സ് അതോറിറ്റിയുടെ പേരിൽ പ്രചരിക്കുന്ന വ്യാജ സന്ദേശങ്ങൾക്കെതിരെ
ഖത്തർ ജനറൽ ടാക്സ് അതോറിറ്റി മുന്നറിയിപ്പ് നൽകി. വ്യക്തികളുടെ സ്വകാര്യ വിവരങ്ങളും സാമ്പത്തിക ഡാറ്റയും ചോർത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരം തട്ടിപ്പുകൾ നടക്കുന്നത്.ടാക്സ് റീഫണ്ട് ലഭിക്കാനുണ്ടെന്ന് കാണിച്ച് വരുന്ന സന്ദേശങ്ങൾ വ്യാജമാണ്. ഇവയോട് പ്രതികരിക്കാതിരിക്കണ മെന്ന്ജനറൽ ടാക്സ് അതോറിറ്റി നിർദ്ദേശിച്ചു.
സന്ദേശത്തോടൊപ്പം നൽകിയിട്ടുള്ള ലിങ്കുകൾ തുറക്കുകയോ അതിലൂടെ വ്യക്തിഗത വിവരങ്ങൾ പങ്കുവെക്കുകയോ ചെയ്യരുത്.നികുതി സംബന്ധമായ എന്തെങ്കിലും സംശയങ്ങളുണ്ടെങ്കിൽ 'Tax' (ധരീബ) പോർട്ടൽ വഴിയോ അതോറിറ്റിയുടെ ഔദ്യോഗിക ചാനലുകൾ വഴിയോ മാത്രം പരിശോധിക്കുക.ഇത്തരം സംശയാസ്പദമായ സന്ദേശങ്ങൾ ലഭിച്ചാൽ അവ ഉടൻ ഡിലീറ്റ് ചെയ്യാനും ബന്ധപ്പെട്ട അധികാരികളെ വിവരം അറിയിക്കാനും അതോറിറ്റി ആവശ്യപ്പെട്ടു











