NEWS
ഗാർഹിക പീഡന നിയമം; മജിസ്‌ട്രേറ്റിന് കേസ് അവസാനിപ്പിക്കാനോ ഇടക്കാല ഉത്തരവുകൾ പിൻവലിക്കാനോ അധികാരമുണ്ട് - ജമ്മു & കശ്മീർ ഹൈക്കോടതി
13/07/2025 09:22 AM IST
സുരേഷ് വണ്ടന്നൂർ

ഗാർഹിക പീഡന നിരോധന നിയമപ്രകാരം (Domestic Violence Act) ഒരു കേസിൽ, പ്രതിഭാഗത്തെ കേട്ടശേഷം കേസിന് കഴമ്പില്ലെന്ന് മജിസ്‌ട്രേറ്റിന് ബോധ്യപ്പെട്ടാൽ, നടപടികൾ അവസാനിപ്പിക്കാനും ഇടക്കാല ഉത്തരവുകൾ പിൻവലിക്കാനും അധികാരമുണ്ടെന്ന് ജമ്മു & കശ്മീർ ഹൈക്കോടതി.
ജസ്റ്റിസ് സഞ്ജയ് ധറിന്റെ ബെഞ്ചാണ് ഈ സുപ്രധാന വിധി പ്രസ്താവിച്ചത്. ഡി.വി ആക്ട് സെക്ഷൻ 12 പ്രകാരമുള്ള നടപടികൾ കർശനമായി ക്രിമിനൽ സ്വഭാവമുള്ളതല്ല. അതിനാൽ, ഒരു മജിസ്‌ട്രേറ്റിന് ഉത്തരവുകൾ ഭേദഗതി ചെയ്യുന്നതിനോ പിൻവലിക്കുന്നതിനോ വിലക്കുകളില്ലെന്നും കോടതി നിരീക്ഷിച്ചു.
ഗാർഹിക പീഡന നിയമപ്രകാരമുള്ള നടപടികളെ ചോദ്യം ചെയ്തുകൊണ്ടുള്ള ഒരു ഹർജി പരിഗണിക്കവെയാണ് കോടതി ഈ നിരീക്ഷണം നടത്തിയത്.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











