07:55pm 28 July 2026
NEWS
പശ്ചിമേഷ്യയിലെ സംഘർഷം ഇന്ത്യയേയും ബാധിക്കുന്നു; വീട്ടാവശ്യത്തിനുള്ള പാചകവാതകത്തിനും ഇന്നുമുതൽ വിലകൂടും
07/03/2026  07:13 AM IST
nila
പശ്ചിമേഷ്യയിലെ സംഘർഷം ഇന്ത്യയേയും ബാധിക്കുന്നു; വീട്ടാവശ്യത്തിനുള്ള പാചകവാതകത്തിനും ഇന്നുമുതൽ വിലകൂടും

രാജ്യത്ത് ഗാർഹിക എൽപിജി സിലിണ്ടറുകളുടെ വില വീണ്ടും വർധിച്ചു. 14.2 കിലോഗ്രാം ഗാർഹിക സിലിണ്ടറിന് 60 രൂപയാണ് കൂട്ടിയത്. ഇതോടൊപ്പം വാണിജ്യ ആവശ്യത്തിനുള്ള എൽപിജി സിലിണ്ടറിന്റെ വിലയും 115 രൂപ വർധിപ്പിച്ചു. പുതുക്കിയ നിരക്കുകൾ മാർച്ച് 7 ശനിയാഴ്ച മുതൽ പ്രാബല്യത്തിൽ വന്നു. പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ് ഇന്ത്യയിൽ പാചകവാതകത്തിന്റെ വില വർധിച്ചിരിക്കുന്നത്. 

വിലവർധനയോടെ രാജ്യത്തെ വിവിധ നഗരങ്ങളിലെ ഗാർഹിക എൽപിജി സിലിണ്ടറുകളുടെ നിരക്ക് ഉയർന്നു. ഡൽഹിയിൽ 14.2 കിലോഗ്രാം സിലിണ്ടറിന്റെ വില 853 രൂപയിൽ നിന്ന് 913 രൂപയായി. മുംബൈയിൽ 852.50 രൂപയിരുന്ന സിലിണ്ടർ ഇനി 912.50 രൂപ നൽകിയാണ് ലഭിക്കുക. കൊൽക്കത്തയിൽ 879 രൂപയിൽ നിന്നു 939 രൂപയായി വില ഉയർന്നപ്പോൾ, ചെന്നൈയിൽ 868.50 രൂപയിരുന്ന സിലിണ്ടർ 928.50 രൂപയായി.

വാണിജ്യ സിലിണ്ടറുകളുടെ വില വർധന ഹോട്ടലുകൾക്കും റെസ്റ്റോറന്റുകൾക്കും ചെറുകിട വാണിജ്യ സ്ഥാപനങ്ങൾക്കും കൂടുതൽ സാമ്പത്തികഭാരം സൃഷ്ടിക്കുമെന്നാണ് വിലയിരുത്തൽ. ഇന്ധനവില വർധനയുടെ പ്രതിഫലനം ഭക്ഷ്യവിലകളിലും സേവനച്ചെലവുകളിലും ഉണ്ടാകാൻ സാധ്യതയുണ്ടെന്നും വ്യാപാരികൾ പറയുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img