
ദോഹ: ഖത്തർ ദേശീയ ദിനാഘോഷങ്ങളോടനുബന്ധിച്ച് ഡയസ്പോറ ഓഫ് മലപ്പുറം (DoM Qatar), ഹമദ് മെഡിക്കൽ കോർപ്പറേഷനുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന മൂന്നു മാസം നീണ്ടു നിൽക്കുന്ന രക്തദാന–പ്ലേറ്റ്ലെറ്റ് ദാന ക്യാമ്പെയിന് ഒക്ടോബർ 16 വെള്ളിയാഴ്ച രാവിലെ 8 മണിക്ക് തുടക്കമാകും. ഹമദ് മെഡിക്കൽ കോർപ്പറേഷന്റെ ബ്ലഡ് ഡൊണേഷൻ യൂണിറ്റിലാണ് ഉദ്ഘാടന ക്യാമ്പെയിൻ നടക്കുന്നത്.
മൂന്ന് മാസക്കാലം നീണ്ടുനിൽക്കുന്ന ഈ ജീവകാരുണ്യ സംരംഭത്തിന്റെ ഭാഗമായി ഖത്തറിലെ വിവിധ കേന്ദ്രങ്ങളിൽ രക്തദാന–പ്ലേറ്റ്ലെറ്റ് ദാന ക്യാമ്പെയിനുകൾ സംഘടിപ്പിക്കും. ഡിസംബർ 11നു ഹമദ് മെഡിക്കൽ കോർപ്പറേഷന്റെ ബ്ലഡ് ഡൊണേഷൻ യൂണിറ്റിൽ വിപുലമായ രക്തദാന ക്യാമ്പെയിനോടെ പരിപാടികൾക്ക് സമാപനമാകും.
രക്തദാനത്തിലൂടെയും പ്ലേറ്റ്ലെറ്റ് ദാനത്തിലൂടെയും ജീവൻ രക്ഷിക്കാനും സമൂഹത്തിൽ രക്തദാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം വളർത്താനും ലക്ഷ്യമിടുന്ന ഈ മഹത്തായ ഉദ്യമത്തിൽ ഖത്തറിലെ മുഴുവൻ ജനങ്ങളുംപങ്കെടുക്കണമെന്ന് സംഘാടകർ അറിയിച്ചു
രെജിസ്ട്രേഷൻ 70617949










