01:31am 10 November 2026
NEWS
ഡോം ഖത്തർ സംഘടിപ്പിച്ച ഫിഫ വേൾഡ് കപ്പ് ഫൈനൽ ലൈവ് സ്ക്രീനിംഗ് ആവേശമായി
20/07/2026  03:17 PM IST
NILA
*ഡോം ഖത്തർ സംഘടിപ്പിച്ച ഫിഫ വേൾഡ് കപ്പ് ഫൈനൽ ലൈവ് സ്ക്രീനിംഗ് ആവേശമായി

 

ദോഹ, ഖത്തർ: ഡയസ്പോറ ഓഫ് മലപ്പുറം (DoM Qatar) ഫിഫ വേൾഡ് കപ്പ് 2026 ഫൈനൽ മത്സരത്തിന്റെ ലൈവ് സ്ക്രീനിംഗ് ബറുവാ വില്ലേജിലെ റോട്ടാന ഹോട്ടൽ ഹാളിൽ സംഘടിപ്പിച്ചു. ഫുട്ബോൾ പ്രേമികളുടെ വലിയ പങ്കാളിത്തത്തോടെയും ആവേശകരമായ അന്തരീക്ഷത്തിലുമാണ് പരിപാടി നടന്നത്.

കാണികൾക്കായി വേൾഡ് കപ്പ് ലൈവ് ക്വിസ് മത്സരങ്ങളും റാഫിൾ ഡ്രോയും സംഘടിപ്പിച്ചു. വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങൾ വിതരണം ചെയ്തു.

പരിപാടിയുടെ ഉദ്ഘാടനം ഡോം ഖത്തർ ജനറൽ സെക്രട്ടറി സിദ്ദീഖ് വാഴക്കാട് നിർവഹിച്ചു. വൈസ് പ്രസിഡന്റ് അബ്ദുൽ അസീസ് സി.കെ. അധ്യക്ഷത വഹിച്ചു.

ഡോം ഖത്തർ സ്പോർട്സ് വിംഗ് ചെയർമാൻ രതീഷ് കക്കോവ് , കൺവീനർമാരായ ഇർഫാൻ ഖാലിദ്,അനീഷ് പി കെ, ഷഹാന സെക്രട്ടേറിയറ്റ് അംഗങ്ങളായ യൂസഫ് പഞ്ചിളി,പിസി  നൗഫൽ കട്ടുപ്പാറ,  സുരേഷ് ബാബു,രാഹുൽ ശങ്കർ, ഡോ. ഷഫീഖ് താപ്പി,സലീം റോസ്, ശംലാ ജാഫർ, ശരത് ചന്ദ്രൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

മത്സരത്തിന്റെ ആവേശം പങ്കുവെച്ച്  ഫുട്ബോൾ ആരാധകർ ടീം ജേഴ്സികള
ണിഞ്ഞു ഒരുമിച്ചുകൂടിയ ഈ ലൈവ് സ്ക്രീനിംഗ്, ഡോം ഖത്തറിന്റെആവേശമായ കായിക-സാമൂഹിക പരിപാടികളിലൊന്നായി മാറി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img