03:43pm 24 November 2026
NEWS
15 വർഷത്തെ കാത്തിരിപ്പിന് വിരാമം;ആധുനിക സൗകര്യങ്ങളോടെ ദോഹ മൃഗശാല 2027-ൽ തുറക്കും
24/11/2026  04:48 AM IST
nila
15 വർഷത്തെ കാത്തിരിപ്പിന് വിരാമം;ആധുനിക സൗകര്യങ്ങളോടെ ദോഹ മൃഗശാല 2027-ൽ  തുറക്കും

ദോഹ: ഖത്തറിലെ പ്രവാസികൾക്കും സ്വദേശികൾക്കും ഒരുപോലെ പ്രിയപ്പെട്ട വിനോദസഞ്ചാര കേന്ദ്രമായിരുന്ന ദോഹ മൃഗശാല (Doha Zoo) നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും സന്ദർശകരെ 
വരവേൽക്കാൻ ഒരുങ്ങുന്നു. വിപുലമായ നവീകരണ പ്രവർത്തനങ്ങൾക്ക് ശേഷം 2027 മൂന്നാം പാദത്തിൽ (ജൂലൈ-സെപ്റ്റംബർ) മൃഗശാല പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കുമെന്ന് ഖത്തർ മുനിസിപ്പാലിറ്റി മന്ത്രാലയം ഔദ്യോഗികമായി അറിയിച്ചു. മുനിസിപ്പാലിറ്റി മന്ത്രി അബ്ദുള്ള ബിൻ ഹമദ് ബിൻ അബ്ദുള്ള അൽ അത്തിയ മൃഗശാലയിലെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ നേരിട്ടെത്തി വിലയിരുത്തി.  
​2012-ൽ നവീകരണ പ്രവർത്തനങ്ങൾക്കായി അടച്ച മൃഗശാല ഏകദേശം 15 വർഷങ്ങൾക്ക് ശേഷമാണ് പുതിയ മുഖച്ഛായയോടെ തിരിച്ചെത്തുന്നത്. അൽ വആബ് മേഖലയിൽ ആസ്പയർ സോണിന് സമീപം സ്ഥിതി ചെയ്യുന്ന മൃഗശാലയുടെ പഴയ പ്രൗഢിയും തനിമയും ഒട്ടും ചോരാതെ തന്നെ ലോകോത്തര നിലവാരത്തിലുള്ള സൗകര്യങ്ങളാണ് ഇവിടെ ഒരുക്കുന്നത്.


​പ്രധാന മാറ്റങ്ങൾ എന്തെല്ലാം?


ഏകദേശം 80,000 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ നടക്കുന്ന നവീകരണത്തിൽ സന്ദർശകർക്കും മൃഗങ്ങൾക്കും ഒരുപോലെ പ്രയോജനപ്പെടുന്ന മാറ്റങ്ങളാണ് വരുന്നത്.മൃഗങ്ങളുടെ ക്ഷേമം ഉറപ്പാക്കുന്ന തരത്തിൽ വിശാലവും ആധുനികവുമായ കൂടുകളും അനുബന്ധ കെട്ടിടങ്ങളുംസന്ദർശകർക്ക് സുഖകരമായി കാഴ്ചകൾ കാണാൻ നൂതന ശീതീകരണ സംവിധാനങ്ങളും (VRV Cooling Systems) തണലുള്ള വിശ്രമ കേന്ദ്രങ്ങളുമാണ് നവീകരിച്ച മൃഗശാലയിൽ ക്രമീകരിച്ചിരിക്കുന്നത്.നടപ്പാതകൾ, പുൽത്തകിടികൾ, മനോഹരമായ ജലധാരകൾ, ലാൻഡ്‌സ്കേപ്പിംഗ് എന്നിവയുടെമനോഹാരിതയുംആസ്വദിക്കാം.
ആധുനിക സിസിടിവി നിരീക്ഷണ സംവിധാനം, അഗ്നിശമന സംവിധാനങ്ങൾ, പൊതുജനങ്ങൾക്കുള്ള മറ്റ് അടിസ്ഥാന സൗകര്യങ്ങൾ.
​പഴയ തലമുറയുടെ ഗൃഹാതുരമായ ഓർമ്മകൾ നിലനിർത്തുന്നതിനൊപ്പം, പുതുതലമുറയ്ക്ക് വന്യജീവി ലോകത്തെ അടുത്തറിയാനും പഠിക്കാനുമുള്ള മികച്ചൊരു കുടുംബ വിനോദകേന്ദ്രമായി ദോഹ മൃഗശാല മാറും. ഉദ്ഘാടന തീയതി, ടിക്കറ്റ് നിരക്ക്, സന്ദർശന സമയം എന്നിവ നിർമ്മാണ പുരോഗതിക്കനുസരിച്ച് വരും മാസങ്ങളിൽ പ്രഖ്യാപിക്കും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img