04:54am 12 November 2026
NEWS
ദോഹവെബ് സമ്മിറ്റ് 2026: മുന്നൊരുക്കങ്ങൾ ഊർജിതമാക്കി
12/12/2025  10:54 AM IST
nila
ദോഹവെബ് സമ്മിറ്റ് 2026: മുന്നൊരുക്കങ്ങൾ ഊർജിതമാക്കി

ദോഹ:ഫെബ്രുവരി 1 മുതൽ 4 വരെ ദോഹയിൽ നടക്കാനിരിക്കുന്ന വെബ് സമ്മിറ്റ് ഖത്തർ 2026–ന്റെ മൂന്നാം പതിപ്പിനായിഒരുക്കങ്ങൾ ഊർജിതമാക്കി.മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ ടെക് കോൺഫറൻസായ വെബ് സമ്മിറ്റ് ഖത്തർ 2026–ൽസ്റ്റാർട്ടപ്പുകൾക്കും ടെക് ഇൻ‌വെസ്റ്റർമാർക്കും പുതുമയാർന്ന ആശയങ്ങൾ അവതരിപ്പിക്കാൻ വലിയ വേദിയൊരുക്കും.സ്നാപ്‌ചാറ്റ്, ആമസോൺ, വോഡാഫോൺ, ഡെൽ എന്നിവയുൾപ്പെടെ ലോകമെമ്പാടുമുള്ള പ്രധാന ടെക് കമ്പനികളിൽ നിന്നും 130-ൽ പരം പങ്കാളികൾ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു. നവീന സാങ്കേതികവിദ്യകൾ, AI, സ്റ്റാർട്ടപ്പ് ഇൻവെസ്റ്റ്മെന്റ്, ഡിജിറ്റൽ ട്രെൻഡുകൾ എന്നിവയെക്കുറിച്ച് ആഗോള വിദഗ്ധർ ചർച്ചകൾ നയിക്കും.
മുന്നൊരുക്കങ്ങൾ വിലയിരുത്തിയ യോഗത്തിൽ ക്ലിഫ് ഒബ്രെച്‌റ്റ് (Canva), എറിക് ജിംഗ് (Genspark AI), താവോ സാങ് (Manus AI), ഒളിംപിക് താരം അലിസൺ ഫെലിക്‌സ് അടക്കമുള്ള പ്രമുഖ സ്പീക്കർമാരെയും പ്രഖ്യാപിച്ചു.
ടെക് മേഖലയിലെ വിദഗ്ധരുടെയും സ്റ്റാർട്ടപ്പുകളുടെയും  പങ്കാളിത്തം ഖത്തറിനുള്ള അന്താരാഷ്ട്ര വിശ്വാസം വ്യക്തമാക്കുന്നതായിസംഘാടക സമിതി ചെയർമാൻ ശൈഖ് ജാസിം ബിൻ മൻസൂർ അൽ താനി പറഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img