
ദോഹ:തൊഴിൽ വിപണിയുടെ ആവശ്യങ്ങൾ മുൻനിർത്തി അന്താരാഷ്ട്ര സർവകലാശാലകളുമായി സഹകരിച്ച് പുതിയ പ്രോഗ്രാമുകൾ ആരംഭിക്കുന്നതായി
ദോഹ സർവകലാശാല ഓഫ് സയൻസ് ആൻഡ് ടെക്‌നോളജിയുടെ പ്രസിഡന്റ് ഡോ. സാലിം അൽ-നുവൈമി.
പ്രാദേശികപത്രത്തിനുനൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നുഡോ. സാലിം അൽ-നുവൈമി.
86-ത്തിലധികം രാജ്യ ങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ പഠിക്കുന്ന ദോഹ സർവകലാശാല കഴിഞ്ഞ ഒൻപത് വർഷങ്ങളിൽ 70–80% വളർച്ച കൈവരിച്ചു. 2016-ൽ 2,500വിദ്യാർത്ഥികളുണ്ടായിരുന്നസ്ഥാനത്ത്
2025-ൽ 8,500 ആകുമെന്ന് സർവകലാശാല പ്രതീക്ഷിക്കുന്നതായും ഇപ്പോൾ 500 വിദ്യാർത്ഥികൾ വെയിറ്റിംഗ് ലിസ്റ്റിലുള്ളതായുംഅദ്ദേഹം പറഞ്ഞു.ദേശീയ കഴിവുകൾ വളർത്തുന്നതിന് അന്താരാഷ്ട്ര നിലവാരത്തിൽ അനുയോജ്യമായി സ്റ്റഡി പ്രോഗ്രാമുകളും ഗവേഷണ സൗകര്യങ്ങളും ശക്തിപ്പെടുത്തിയതായും അദ്ദേഹം വ്യക്തമാക്കി.
നഴ്‌സിംഗ് പ്രോഗ്രാമിന് കഴിഞ്ഞ രണ്ട് വർഷങ്ങളിൽ ഖത്തറി വനിതാ വിദ്യാർത്ഥികളുടെ വലിയ പങ്കാളിത്തം ലഭിച്ചെങ്കിലും, പുരുഷ വിദ്യാർത്ഥികളുടെ പങ്കാളിത്തത്തിൽ കുറവുണ്ടെന്നതും അദ്ദേഹം ചൂണ്ടിക്കാട്ടി.
സർവകലാശാല അടുത്ത പത്ത് വർഷത്തിനുള്ളിൽ 5%–10% വാർഷിക വളർച്ച നിരക്ക് നിലനിർത്താനും, രാജ്യത്തിന്റെ വിദ്യാഭ്യാസ-സാമ്പത്തിക ആവശ്യങ്ങൾക്ക് അനുയോജ്യമായി ശേഷി വർധിപ്പിക്കാനുമുള്ള ദീർഘകാല പദ്ധതി നടപ്പിലാക്കുകയാണെന്നുംഡോ.അൽ-നുവൈമി പറഞ്ഞു.










