
ദോഹ: 2026-ലെ ഫിഫ ലോകകപ്പിന്റെ നിർണ്ണായകമായ പ്ലേ-ഓഫ് (Play-off) മത്സരങ്ങൾക്ക് വേദിയാകാൻ ഖത്തറിലെ ദോഹയെ പരിഗണിക്കുന്നതായി റിപ്പോർട്ടുകൾ. മെക്സിക്കോയിലെ നിലവിലെ സുരക്ഷാ സാഹചര്യങ്ങളിലും ക്രമസമാധാന നിലയിലുമുള്ള ആശങ്കകളെത്തുടർന്ന് മത്സരങ്ങൾ അവിടെനിന്ന് മാറ്റാൻ ഫിഫ ആലോചിക്കുന്നതായാണ് സൂചന.പ്രധാന അന്താരാഷ്ട്ര ടൂർണമെന്റുകൾ ചുരുങ്ങിയ സമയത്തിനുള്ളിൽ മികച്ച രീതിയിൽ സംഘടിപ്പിക്കാനുള്ള ഖത്തറിന്റെ കഴിവും അത്യാധുനിക സൗകര്യങ്ങളുമാണ് ദോഹയെ മുൻനിരയിലേക്ക് എത്തിക്കുന്നത്. ലോകകപ്പ് പോലൊരു വൻകിട ഇവന്റിന് ആവശ്യമായ സുരക്ഷയും ലോജിസ്റ്റിക്കൽ സൗകര്യങ്ങളും ഖത്തറിൽ സജ്ജമാണ്.
ഇറാഖ്,ബൊളീവിയ,
കോംഗോ,ജമൈക്ക,
സുരിനാം,ന്യൂ കാലിഡോണിയഎന്നീ ഏഴ് ടീമുകളാണ് ലോകകപ്പ് യോഗ്യതയ്ക്കായുള്ള ഈ നിർണ്ണായക പ്ലേ-ഓഫ് മത്സരങ്ങളിൽ മാറ്റുരയ്ക്കുന്നത്.മെക്സിക്കോയിലെ സ്ഥിതിഗതികൾ ഫിഫ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്. ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായാൽ, 2022 ലോകകപ്പിന് ശേഷം മറ്റൊരു വലിയ ഫുട്ബോൾ മാമാങ്കത്തിന് കൂടി ദോഹ വേദിയാകും.











