NEWS
ഏഴ് രാജ്യങ്ങളുടെ ബാൻഡുകളുമായി ദോഹ ടാറ്റൂ ഫെസ്റ്റിവൽ ഡിസംബർ 16 മുതൽ
17/11/2025 12:16 PM IST
nila

ദോഹ:ഖത്തറിൽ ആദ്യമായി സംഘടിപ്പിക്കുന്ന ദോഹ ഇന്റർനാഷണൽ മ്യൂസിക് & മാർച്ചിംഗ് ഫെസ്റ്റിവലിൽ (Doha Tattoo) ഏഴ് രാജ്യങ്ങളിലെ പ്രശസ്ത സൈനിക ബാൻഡുകൾ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു. ഡിസംബർ 16 മുതൽ 20 വരെ കത്താറയിൽ നടക്കുന്ന മഹോത്സവത്തിൽ യു.കെ., യു.എസ്., തുർക്കി, ജോർദാൻ, ഒമാൻ, ഖസാഖ്സ്ഥാൻ, ഖത്തർ എന്നിവിടങ്ങളിലെ ബാൻഡുകൾ അവതരണം നടത്തും.
ഖത്തറിന്റെ സാംസ്കാരിക-കലാ വൈവിധ്യം ലോകത്തിന് മുന്നിൽ പ്രദർശിപ്പിക്കുന്ന ഈ പരിപാടിയിൽ ആർദ, ഫയർവർക്സ്, ഡ്രോൺ ഷോ എന്നിവയും ഉണ്ടായിരിക്കും. ടിക്കറ്റുകൾ QR15, QR30, QR100 നിരക്കുകളിൽ ലഭ്യമാണ്.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











