
ദോഹ: പ്രമുഖ വിദ്യാര്‍ത്ഥി സംഘടനയായ ഇന്‍സൈറ്റ് ഖത്തര്‍ സംഘടിപ്പിക്കുന്ന ദോഹ സ്റ്റുഡന്‍സ് സമ്മിറ്റ് ഏപ്രില്‍ 11 വെള്ളിയാഴ്ച നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറീയിച്ചു.
.രാവിലെ 9 മണി മുതല്‍ വൈകിട്ട് 6 വരെ ഖത്തര്‍ ഫൗണ്ടേഷനിലെ ഔസജ് ഓഡിറ്റോറിയത്തില്‍ നടക്കുന്നപരിപാടി അഞ്ച് പ്രധാന സെഷനുകളിലായിട്ടാണ് നടക്കുന്നത്. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന അഞ്ഞൂറ് വിദ്യാർത്ഥികൾ ക്കാണ് പങ്കെടുക്കാന്‍ അവസരം ലഭിക്കുക. കുട്ടികളെ ധാര്‍മികമായും സാംസ്കാരികമായും മൂല്യമുള്ള തലമുറയാക്കി പരിവര്‍ത്തിപ്പിക്കുകയും, അവരെ സമൂഹത്തോടും രാഷ്ട്രത്തോടും കടപ്പാടുള്ളവരായി മാറാന്‍ പ്രചോദനം നല്‍കുകയും ചെയ്യുക എന്നതാണ് സമ്മിറ്റ് ലക്ഷ്യം വെക്കുന്നത്.
2012 - ല്‍ ഔദ്യോഗികമായി പുനഃസംഘടിപ്പിച്ച വിദ്യാര്‍ത്ഥി സംഘടനയായ ഇന്‍സൈറ്റ് ഖത്തര്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ വ്യതിരിക്തമായ നിരവധി പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്. വിദ്യാര്‍ത്ഥി സമ്മേളനം, നഹ്ദ ക്യാമ്പുകള്‍, ഹിറ്റ്ഫിറ്റ് കായിക പരിശീലനങ്ങള്‍, ഇഖ്റഅ് ട്രൈനിംഗ് സെഷനുകള്‍ എന്നിവ ഇക്കാലയളവില്‍ സംഘടിപ്പിക്കപ്പെട്ട പ്രധാന പരിപാടികളായിരുന്നു.
പ്രമുഖരായ മൂന്നു വിദഗ്ദരാണ് ഏപ്രിൽ 11ന് നടക്കുന്ന ദോഹ സ്റ്റുഡന്റ്സ് സമ്മിറ്റിൽ പങ്കെടുക്കുന്നത്. വിദ്യാഭ്യാസ വിചക്ഷണയും ഖത്തർ ഫൗണ്ടേഷനു കീഴിലുള്ള ജനറേഷന് അമേസിംഗ് പ്രോഗ്രാംസ് ആക്ടിംഗ് ഡയറക്ടറുമായ ഫാത്തിമ അൽ മഹ്ദി ആണ് ഒന്നാമത്തെ സെഷനിൽ പങ്കെടുക്കുന്നത്. കുട്ടികളുടെ കരിയർ സംബന്ധമായ വിഷയങ്ങൾ സംസാരിക്കുന്ന ഫാത്തിമ അൽ മഹ്ദി അറിയപ്പെടുന്ന ലീഡർഷിപ്പ് ആൻഡ് ലേണിങ് എക്സ്പേർട്ടാണ്.
കേരളത്തിലെ പ്രമുഖ ടെക്നോളജിസ്റ്റും, അഡാപ്റ്റ് സി ഇ ഒ യുമായ യുമായ ഉമർ അബ്ദുസ്സലാം ആണ് മറ്റൊരു സെഷനിൽ പങ്കെടുക്കുന്നത്.AI, Cybersecurity and Ethics: Navigating the Future of Careers എന്ന വിഷയത്തിലാണ് അദ്ദേഹം കുട്ടികളുമായി സംവദിക്കുക.
സോഷ്യൽ അനലിസ്റ്റ് സിപി അബ്ദുസമദ് ആനുകാലിക വിഷയങ്ങളുമായി ബന്ധപ്പെട്ട് കുട്ടികളുമായി സംവദിക്കും. കൂടാതെ ഉദ്ഘാടന സെഷൻ, സമാപന സെഷൻ എന്നിവയും പ്രത്യേകം നടക്കും.
രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കുമായി https://dss.insightqatar.org എന്ന വെബ്സൈറ്റു വഴിയോ +974 3368 0781 എന്ന നമ്പറിലോ വിളിക്കാവുന്നതാണെന്നും സംഘാടകർ അറിയിച്ചു.
കാലിക്കറ്റ് നോട്ട്ബുക്കിൽ വെച്ച് നടന്നവാർത്താ സമ്മേളനത്തിൽ ഇൻസൈറ്റ് ഖത്തർ ജനറൽ സെക്രട്ടറി വഫ അബ്ദുൽ ലത്തീഫ്, വൈസ് പ്രസിഡണ്ടുമാരായ സന റഷീദലി, അമ്മാർ അസ്ലം, സംഘാടക സമിതി അഡ്വൈസറി ചെയർമാൻ ഷമീർ വലിയ വീട്ടിൽ, വൈസ് ചെയർമാൻ നിഹാദ്അലി, ജനറൽ കൺവീനർ ശനീജ്, മീഡിയ കൺവീനൽ അലി റഷാദ് എന്നിവർ പങ്കെടുത്തു.











