02:17pm 13 November 2026
NEWS
സമാധാനത്തിന്റെ പുതിയ ചക്രവാളങ്ങൾ തേടി ദോഹ; ആഗോള സമ്മേളനം 2026 അവസാനം
07/04/2026  08:58 AM IST
nila
സമാധാനത്തിന്റെ പുതിയ ചക്രവാളങ്ങൾ തേടി ദോഹ; ആഗോള സമ്മേളനം  2026 അവസാനം

 

 

ദോഹ: ദോഹ ഇന്റർനാഷണൽ സെന്റർ ഫോർ ഇന്റർഫെയ്ത്ത് ഡയലോഗ് (DICID) സംഘടിപ്പിക്കുന്ന പതിനാറാമത് അന്താരാഷ്ട്ര കോൺഫറൻസ് 2026 അവസാനത്തേക്ക് മാറ്റി വെച്ചു. 'ഡിജിറ്റൽ യുഗത്തിലെ മതസംവാദം: സമാധാന നിർമ്മാണത്തിനായുള്ള പുതിയ ചക്രവാളങ്ങൾ' എന്ന പ്രമേയത്തിൽ ഏപ്രിൽ 21 മുതൽ 23 വരെ നടക്കേണ്ടിയിരുന്ന സമ്മേളനമാണ് നീട്ടിവെച്ചത്.
​ഡിജിറ്റൽ സാങ്കേതികവിദ്യയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തി സംവാദം, സഹവർത്തിത്വം, സുസ്ഥിര സമാധാനം എന്നീ മൂല്യങ്ങളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ആഗോള വൈജ്ഞാനിക സംഗമം വിഭാവനം ചെയ്തിരിക്കുന്നത്. സമ്മേളനം നീട്ടിവെച്ച വിവരം ഡി.ഐ.സി.ഐ.ഡി (DICID) ബോർഡ് ഓഫ് ഡയറക്ടർ ചെയർമാൻ ഡോ. ഇബ്രാഹിം ബിൻ സാലിഹ് അൽ നൈമി ഖത്തർ ന്യൂസ് ഏജൻസിയെ അറിയിച്ചു.
ഡിജിറ്റലൈസേഷൻ മതസംവാദങ്ങളിൽ ചെലുത്തുന്ന സ്വാധീനം,
​സമാധാനത്തിനായി പുതിയ അറിവുകൾ രൂപപ്പെടുത്തുക,
​സുസ്ഥിര സമാധാനത്തിന്റെ നെടുംതൂണായുള്ള മതസംവാദങ്ങൾ,
​ഡിജിറ്റൽ മീഡിയയും സ്ഥാപനപരമായ അവബോധവും,
​യുവജനങ്ങളും ഡിജിറ്റൽ യുഗവും.തുടങ്ങിയ അഞ്ച് പ്രധാന പ്രമേയങ്ങളെ ആസ്പദമാക്കിയാണ് സമ്മേളനത്തിൽ ചർച്ചകൾ നടക്കുക.
ലോകമെമ്പാടുമുള്ള ചിന്തകരും പണ്ഡിതരും പങ്കെടുക്കുന്ന ഈ സമ്മേളനം, ആധുനിക സാങ്കേതികവിദ്യയെ സമാധാനത്തിനായി എങ്ങനെ ഉപയോഗിക്കാമെന്നതിനെക്കുറിച്ചുള്ള പുതിയ നയരൂപീകരണത്തിന് വേദിയാകും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img