NEWS
ചൈനീസ് കലാരൂപങ്ങൾ പ്രചോദനമാക്കി ദോഹയുടെ മഞ്ഞുകാല പ്രകാശോത്സവം നവംബർ 27 മുതൽ
12/11/2025 05:24 PM IST
nila

ദോഹ: ദോഹ: ഖത്തറിലെ അൽ ബിദ്ദ പാർക്ക് നവംബർ 27 മുതൽ പ്രകാശത്തിന്റെ അത്ഭുതലോകമായി മാറും. ദോഹയിൽ ആദ്യമായി നടക്കുന്ന ലാന്റൺ ഫെസ്റ്റിവൽ നിറങ്ങളും പ്രകാശവും കലയും സംയോജിപ്പിക്കുന്ന അനന്യമായ അനുഭവമായി മാറുമെന്ന് സംഘാടകർ അറിയിച്ചു.
സേഫ് ഫ്ലൈറ്റ് സൊല്യൂഷൻസ് (Safe Flight Solutions) സംഘടിപ്പിക്കുന്ന കുടുംബ സൗഹൃദ മേളയിൽ നൂറുകണക്കിന് പ്രകാശമയ ശില്പങ്ങൾ പ്രദർശിപ്പിക്കും. ചൈനീസ് പരമ്പരാഗത കലാരൂപങ്ങളിൽ നിന്നുള്ള പ്രചോദനം കൊണ്ട പ്രദർശനം പ്രകാശം, പ്രത്യാശ, ഐക്യം എന്നിവയുടെ പ്രതീകങ്ങളാകും.നവംബർ 27മുതൽ
മാർച്ച് 28 വരെ നീണ്ടുനിൽക്കുന്ന ഉത്സവത്തിൽ പ്രദർശനങ്ങൾക്കൊപ്പം ഫാമിലി ഫൺ സോൺ, ഇന്റർനാഷണൽ ഫുഡ് കോർട്ട്, Above the Clouds Lounge എന്ന ആഡംബര ഡൈനിംഗ് അനുഭവവും ഒരുക്കിയിട്ടുണ്ട്.
പ്രവേശന ഫീസ് മുതിർന്നവർക്ക് QAR 40, കുട്ടികൾക്ക് QAR 25.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











