09:33pm 04 November 2026
NEWS
ദോഹയുടെ പൈതൃകവും കാഴ്ചകളും പുസ്തകങ്ങളിലേക്ക്: 'മീഡിയ സിറ്റി ഖത്തർ' 3 പുതിയ പ്രസിദ്ധീകരണങ്ങൾ പുറത്തിറക്കുന്നു
04/11/2026  12:56 PM IST
nila
ദോഹയുടെ പൈതൃകവും കാഴ്ചകളും പുസ്തകങ്ങളിലേക്ക്: മീഡിയ സിറ്റി ഖത്തർ 3 പുതിയ പ്രസിദ്ധീകരണങ്ങൾ പുറത്തിറക്കുന്നു

 

 

​ദോഹ :അന്താരാഷ്ട്ര പബ്ലിഷിംഗ് ഹൗസായ 'അസൂലിനു'
മായി സഹകരിച്ച് ദോഹയുടെ ചരിത്രവും സംസ്കാരവും പ്രധാന നാഴികക്കല്ലുകളും പരിചയപ്പെടുത്തുന്ന മൂന്ന് പുതിയപുസ്തക പരമ്പരകൾ മീഡിയ സിറ്റി ഖത്തർ പ്രഖ്യാപിച്ചു. ദോഹയുടെ പ്രധാന ലാൻഡ്‌മാർക്കുകൾ, സ്ഥാപനങ്ങൾ, സമ്പന്നമായ പൈതൃകം എന്നിവയിലൂടെ വായനക്കാരെ കൂട്ടിക്കൊണ്ടുപോകുന്ന തരത്തിലാണ് ഈ പരമ്പര രൂപകൽപ്പന ചെയ്തിരിക്കുന്നത്.  
​അടുത്ത ഏതാനും മാസങ്ങൾക്കുള്ളിൽ പുറത്തിറങ്ങാനിരിക്കുന്ന ഈ മൂന്ന് പ്രസീദ്ധീകരണങ്ങളിലൂടെ, ഖത്തറിലെയും ലോകമെമ്പാടുമുള്ള വായനക്കാർക്ക് ദോഹയുടെ വികസനത്തിലേക്കും അതിജീവനത്തിന്റെ ചരിത്രത്തിലേക്കും ആഴത്തിലുള്ള ഒരു കാഴ്ചപ്പാട് നൽകാൻ സാധിക്കുമെന്ന് മീഡിയ സിറ്റി പ്രസ്താവനയിലൂടെ വ്യക്തമാക്കി.  
​ഖത്തറിന്റെ നേട്ടങ്ങളും ചരിത്രവും സംസ്കാരവും പ്രതിഫലിപ്പിക്കുന്ന ഇത്തരത്തിലുള്ള കണ്ടന്റുകളെ പിന്തുണയ്ക്കുന്നതിൽ ഏറെ അഭിമാനമുണ്ടെന്ന് മീഡിയ സിറ്റി ഖത്തറിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഹമദ് ഒമർ അൽ മന്നായി പറഞ്ഞു. പ്രേരണദായകമായ നിരവധി കഥകളാൽ സമ്പന്നമാണ് ദോഹയെന്നും, ലോകമെമ്പാടുമുള്ള വായനക്കാരുമായി ഇത് പങ്കുവെക്കാൻ ഈ പുസ്തകങ്ങൾ അവസരമൊരുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img