11:38pm 12 November 2026
NEWS
ദോഹ - റിയാദ് യാത്രാസമയം വെറും 2 മണിക്കൂർ; അതിവേഗ ഇലക്ട്രിക് ട്രെയിൻ പദ്ധതിക്ക് സൗദി മന്ത്രിസഭയുടെ അംഗീകാരം
12/02/2026  12:22 PM IST
nila
ദോഹ - റിയാദ് യാത്രാസമയം വെറും 2 മണിക്കൂർ; അതിവേഗ ഇലക്ട്രിക് ട്രെയിൻ പദ്ധതിക്ക് സൗദി മന്ത്രിസഭയുടെ അംഗീകാരം

ദോഹ / റിയാദ്: ഖത്തറിനെയും സൗദി അറേബ്യയെയും തമ്മിൽ ബന്ധിപ്പിക്കുന്ന അത്യാധുനിക അതിവേഗ ഇലക്ട്രിക് ട്രെയിൻ പദ്ധതിയുടെ കരാറിന് സൗദി മന്ത്രിസഭ അംഗീകാരം നൽകി. സൽമാൻ രാജാവിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗമാണ് ഈ തന്ത്രപ്രധാനമായ തീരുമാനമെടുത്തത്.പദ്ധതി യാഥാർഥ്യമാകുന്നതോടെ
785 കിലോമീറ്റർ നീളുന്ന ഈ റെയിൽ പാതയിൽ ട്രെയിനുകൾ മണിക്കൂറിൽ 300 കിലോമീറ്ററിൽ അധിക വേഗതയിൽ സഞ്ചരിക്കും. ഇതോടെ ദോഹയിൽ നിന്നും റിയാദിലേക്കുള്ള യാത്രാസമയം ഏകദേശം രണ്ട് മണിക്കൂറായി കുറയും.റിയാദിനെയും ദോഹയെയും നേരിട്ട് ബന്ധിപ്പിക്കുന്ന പാത അൽ-ഹൊഫൂഫ്, ദമാം തുടങ്ങിയ നഗരങ്ങളിലൂടെ കടന്നുപോകും. കൂടാതെ ഖത്തറിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തെയും റിയാദിലെ കിംഗ് സൽമാൻ അന്താരാഷ്ട്ര വിമാനത്താവളത്തെയും ഈ പാത തമ്മിൽ ബന്ധിപ്പിക്കും.പദ്ധതി പൂർത്തിയാകുന്നതോടെ ഇരുരാജ്യങ്ങളുടെയും ആഭ്യന്തര ഉൽപ്പാദനത്തിൽ (GDP) ഏകദേശം 115 ബില്യൺ റിയാലിന്റെ വർദ്ധനവുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.പദ്ധതിയുടെ ഭാഗമായി 30,000-ത്തിലധികം നേരിട്ടും അല്ലാതെയുമുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും.പ്രതിവർഷം 10 ദശലക്ഷത്തിലധികം യാത്രക്കാർ ഈ സേവനം ഉപയോഗപ്പെടുത്തുമെന്നാണ് കണക്കാക്കുന്നത്.ഖത്തർ നാഷണൽ വിഷൻ 2030, സൗദി വിഷൻ 2030 എന്നിവയുടെ ഭാഗമായി നടപ്പിലാക്കുന്ന ഈ പദ്ധതി മേഖലയിലെ വ്യാപാര, വിനോദസഞ്ചാര മേഖലകൾക്ക് വലിയ കരുത്ത് പകരും. പരിസ്ഥിതി സൗഹൃദമായ ഗതാഗത സംവിധാനത്തിലൂടെ കാർബൺ പുറന്തള്ളൽ കുറയ്ക്കാനും ഈ പദ്ധതി സഹായിക്കും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img