04:25pm 26 August 2026
NEWS
ദോഹ റീജിയൻ ജനസഭ സംഘടിപ്പിച്ചു
26/08/2026  06:20 AM IST
nila
ദോഹ റീജിയൻ ജനസഭ സംഘടിപ്പിച്ചു
 
 
ദോഹ : ഇന്ത്യയുടെ എൺപതാമത് സ്വാതന്ത്ര്യ ദിനത്തിന്റെ ഭാഗമായി ഐ സി എഫ് ദോഹ റീജിയൺ ജനസഭ സംഘടിപ്പിച്ചു. 'എന്റെ ഇന്ത്യ, എന്റെ അഭിമാനം ' എന്ന പ്രമേയത്തിൽ ബിൻ മഹമൂദ് മിസ്റ്റർ ഗ്രിൽ റെസ്റ്റോറന്റിൽ സംഘടിപ്പിച്ച പരിപാടി മുൻ ലോക കേരള സഭ അംഗം സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. സലീം ഇർഫാനി, ഉബൈദ് പേരാമ്പ്ര, മൻസൂർ നാക്കോല, സുബൈർ നിസാമി എന്നിവർ വിവിധ വിഷയങ്ങളിൽ സംസാരിച്ചു. ഐ സി എഫ് നേതാക്കളായ അഹ്‌മദ്‌ സഖാഫി, മുഹമ്മദ്‌ ഷാ, സിറാജ് ചൊവ്വ അബ്ദുൽ അസീസ് സഖാഫി പാലോളി എന്നിവർ സംബന്ധിച്ചു. ലഹരി വിരുദ്ധ പ്രതിജ്ഞക്ക് മുജീബ് വൈലത്തൂർ നേതൃത്വം നൽകി. ജുനൈദ് ഫാളിലി, ഹാരിസ് ചാലിക്കണ്ടി എന്നിവർ ദേശഭക്തിഗാനം ആലപിച്ചു. സയ്യിദ് സിദ്ധീഖ് സഖാഫി മാണിമൂല അധ്യക്ഷത വഹിച്ചു. ഇസ്മാഈൽ ബുഖാരി സ്വാഗതവും മജീദ് മുക്കം നന്ദിയും പറഞ്ഞു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img