10:35pm 12 November 2026
NEWS
ലോക സാമ്പത്തിക ക്രമത്തിലെ മാറ്റങ്ങൾ ചർച്ച ചെയ്യാൻ ദോഹ ഒരുങ്ങുന്നു; ഖത്തർ ഇക്കണോമിക് ഫോറം മെയ് 12 മുതൽ
07/02/2026  11:06 AM IST
nila
ലോക സാമ്പത്തിക ക്രമത്തിലെ മാറ്റങ്ങൾ ചർച്ച ചെയ്യാൻ ദോഹ ഒരുങ്ങുന്നു; ഖത്തർ ഇക്കണോമിക് ഫോറം മെയ് 12 മുതൽ

ദോഹ: ഭൗമരാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്കിടയിൽ ആഗോള സാമ്പത്തിക വളർച്ചയുടെ ഭാവി നിർണ്ണയിക്കുന്നതിൽ  നിർണ്ണായക പങ്ക് വഹിക്കുന്നആറാമത് ഖത്തർ ഇക്കണോമിക് ഫോറം 2026 മെയ് 12 മുതൽ 14 വരെ ദോഹയിൽ നടക്കും.
ബ്ലൂംബെർഗിന്റെ സഹകരണത്തോടെ ഖത്തർ വാണിജ്യ വ്യവസായ മന്ത്രാലയമാണ് (MoCI)
ഇക്കണോമിക് ഫോറം 
 സംഘടിപ്പിക്കുന്നത്.
ആഗോള പുനഃക്രമീകരണം: മൂലധനം, അധികാരം, മിഡിൽ ഈസ്റ്റ്' എന്നതാണ് ഇത്തവണത്തെ പ്രമേയം.
 കഴിഞ്ഞ വർഷം 95 രാജ്യങ്ങളിൽ നിന്നായി മൂവായിരത്തിലധികം പ്രതിനിധികളാണ് ഈ പരിപാടിയിൽ പങ്കെടുത്തത്. ഖത്തറിന്റെ സംഘാടന മികവ് ലോകത്തിന് മുന്നിൽ ഒരിക്കൽ കൂടി തെളിയിക്കുന്ന വേദിയായി ഇത് മാറും.
ഒമാൻ ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റി പ്രസിഡന്റ്
അബ്ദുൾ സലാം അൽ മുർഷിദി,
സിറ്റാഡൽ സി.ഇ.ഒ.
കെൻ ഗ്രിഫിൻ,
കെ.കെ.ആർ ഗ്ലോബൽ ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ
ഡേവിഡ് എച്ച്. പെട്രായസ്,
ടി.കെ.ഒ ഗ്രൂപ്പ് ഹോൾഡിംഗ്സ് സി.ഇ.ഒ.
അരി ഇമ്മാനുവൽ,
കാർലൈൽ സി.ഇ.ഒ.
ഹാർവി എം. ശ്വാർട്‌സ്
തുടങ്ങിയ പ്രമുഖർ പ്രഭാഷണംനടത്തും.
ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ അൽതാനി,കോൺഫറൻസ് ഓർഗനൈസിംഗ് കമ്മിറ്റി എക്സിക്യൂട്ടീവ് ഡയറക്ടർമുബാറക് ബിൻ അജ്‌ലാൻ അൽ കുവാരി,ഖത്തർ ധനകാര്യ മന്ത്രിഅലി ബിൻ അഹമ്മദ് അൽ കുവാരിഎന്നിവരാണ് ഫോറത്തിന് നേതൃത്വം നൽകുന്നത്.ഫോറത്തിലെ ചർച്ചകൾക്ക്
ബ്ലൂംബെർഗിലെ പ്രശസ്ത മാധ്യമപ്രവർത്തകർ
 നേതൃത്വം നൽകും.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) അധിഷ്ഠിത ഇടപാടുകളും ഊർജ്ജ മേഖലയിലെ തന്ത്രപരമായ നീക്കങ്ങളും ഫോറം വിലയിരുത്തും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img