05:36am 13 November 2026
NEWS
വിനോദവും പൈതൃകവും ഒത്തുചേരുന്ന റമദാൻ രാവുകൾക്കായി ദോഹ ഓൾഡ് പോർട്ട് ഒരുങ്ങുന്നു
17/02/2026  04:12 PM IST
nila
വിനോദവും പൈതൃകവും ഒത്തുചേരുന്ന റമദാൻ രാവുകൾക്കായി ദോഹ ഓൾഡ് പോർട്ട് ഒരുങ്ങുന്നു

ദോഹ:  റമദാനെ വരവേൽക്കാൻ സജ്ജമായി ദോഹ ഓൾഡ് പോർട്ട്. "ലൈവ് ദ മന്ത്, ദ സ്പിരിറ്റ് ഓഫ് ദ പോർട്ട്" (Live the month, the spirit of the port) എന്ന പ്രമേയത്തിൽ വൈവിധ്യമാർന്ന റമദാൻ പരിപാടികളാണ് പോർട്ട് അധികൃതർ പ്രഖ്യാപിച്ചിരിക്കുന്നത്. കുടുംബങ്ങൾക്കും സന്ദർശകർക്കും റമദാൻ മാസത്തിന്റെ തനിമയും ആത്മീയതയും അനുഭവവേദ്യമാക്കുന്ന രീതിയിലാണ് പരിപാടികൾ ആസൂത്രണം ചെയ്തിരിക്കുന്നത്.
​റമദാൻ മാസത്തിൽ എല്ലാ ദിവസവും മിന ഡിസ്ട്രിക്റ്റ് പള്ളിയിൽ തറാവീഹ് നമസ്കാരം ഉണ്ടായിരിക്കും. ഖത്തറിന്റെ പൈതൃകം വിളിച്ചോതുന്ന റമദാൻ പീരങ്കി (Ramadan Cannon), റമദാൻ ഡ്രമ്മർ (Musaharati) എന്നിവയുടെ സാന്നിധ്യം ഇത്തവണയും പോർട്ടിലുണ്ടാകും. റമദാൻ പതിനാലാം രാവിൽ കുട്ടികൾക്കായി വിപുലമായ 'ഖരങ്കാവോ' ആഘോഷങ്ങളും അധികൃതർ ഒരുക്കിയിട്ടുണ്ട്. പരമ്പരാഗത വസ്ത്രങ്ങൾ ധരിച്ചെത്തുന്ന കുട്ടികൾക്ക് മധുരപലഹാരങ്ങൾ വിതരണം ചെയ്യുന്നതടക്കമുള്ള നിരവധി വിനോദ പരിപാടികൾ ഇതിന്റെ ഭാഗമായി നടക്കും.
​വിസിറ്റ് ഖത്തറുമായി സഹകരിച്ച് മിന പാർക്കിൽ 'ഈറ്റ് ഫസ്റ്റ്' (Eat First) ഫെസ്റ്റിവൽ വീണ്ടും സംഘടിപ്പിക്കും. കൂടാതെ, മവാതർ സെന്ററുമായി സഹകരിച്ച് വിന്റേജ് കാറുകളുടെ പ്രദർശനവും ഒരുക്കുന്നുണ്ട്. റമദാൻ അവസാനിക്കുന്ന വേളയിൽ വിടവാങ്ങൽ ചടങ്ങുകളും ഈദ് അൽ ഫിത്തറിനെ വരവേൽക്കാനുള്ള പ്രത്യേക ഒരുക്കങ്ങളും പോർട്ടിൽ നടക്കും.
​ജലകായിക വിനോദങ്ങൾ, സാംസ്കാരിക പ്രദർശനങ്ങൾ, വാർഷിക ഖത്തർ ബോട്ട് ഷോ എന്നിവയിലൂടെ ഖത്തറിന്റെ സമുദ്ര പൈതൃകത്തെ ഉയർത്തിക്കാട്ടുന്ന ദോഹ ഓൾഡ് പോർട്ട്, ഇത്തവണത്തെ റമദാൻ പരിപാടികളിലൂടെ ആഗോള ടൂറിസം മേഖലയിലെ തങ്ങളുടെ സ്ഥാനം കൂടുതൽ ഉറപ്പിക്കുകയാണ്. സമാധാനപൂർണ്ണമായ അന്തരീക്ഷത്തിൽ കുടുംബങ്ങൾക്കൊപ്പം റമദാൻ രാവുകൾ ചെലവഴിക്കാൻ പോർട്ട് മികച്ച സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img