NEWS
ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ 110 ലധികം വാഹനങ്ങൾ ദോഹ മുനിസിപ്പാലിറ്റി നീക്കം ചെയ്തു.
01/08/2025 11:18 AM IST
nila

ദോഹ:ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ
വാഹനങ്ങൾനീക്കം ചെയ്യുന്ന ക്യാമ്പയിനിന്റെഭാഗമായി
ദോഹ മുനിസിപാലിറ്റി
നഗരത്തിലെ വിവിധയിട ങ്ങളിൽ നിന്നായി
110 ലധികം വാഹനങ്ങൾ
നീക്കം ചെയ്തു.
2017 ലെ 18-ാം നമ്പർ പൊതുശുചിത്വ നിയമത്തിലെ വ്യവസ്ഥകൾ ലംഘിച്ചു കൊണ്ട് ഉപേക്ഷിക്ക വാഹനങ്ങളും ഉപകരണങ്ങളും നീക്കം ചെയ്യുന്നതിനായി തുടർച്ചയായക്യാമ്പയിന്റെ രണ്ടാംവാരത്തിലാണ് ദോഹ മുനിസിപ്പാലിറ്റി ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ നീക്കം ചെയ്യുന്ന കമ്മിറ്റിയുമായി സഹകരിച്ച് ഫീൽഡ് കാമ്പയിൻ നടത്തിവരുന്നത്.
കാമ്പയിൻ കാലയളവിൽ ഉപേക്ഷിക്കപ്പെട്ട 115 വാഹനങ്ങൾ കണ്ടെത്താനും 113 വാഹനങ്ങൾ നീക്കം ചെയ്യുകയും ചെയ്തു. നഗരത്തിനുള്ളിലെ ദൃശ്യk വികലത കുറയ്ക്കുന്നതിനും നഗര ഭൂപ്രകൃതി മെച്ചപ്പെടുത്തുന്നതിനും ലക്ഷ്യമിട്ടുള്ള ഈ കാമ്പയിനുകൾ തുടരുമെന്ന് ദോഹ മുനിസിപ്പാലിറ്റി അറിയിച്ചു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











