
ദോഹ:ദോഹ മെട്രോയുടെ പുതിയ മെട്രോലിങ്ക് ബസ് സർവീസുകൾ പ്രഖ്യാപിച്ചു. റെഡ് ലൈനിലെ പ്രധാന സ്റ്റേഷനുകളായ മുശൈരിബ്, അൽ ഖസാർ എന്നിവിടങ്ങളിൽ നിന്നാണ് പുതിയ റൂട്ടുകൾ ആരംഭിക്കുന്നത്.യാത്രക്കാർക്ക് കൂടുതൽ സൗകര്യപ്രദമായ രീതിയിൽ മെട്രോ സർവീസുകൾ ലഭ്യമാക്കുന്നതിന്റെ ഭാഗമായി ദോഹ മെട്രോ ആൻഡ് ലുസൈൽ ട്രാം പുതിയ രണ്ട് മെട്രോലിങ്ക് ബസ് റൂട്ടുകൾ പ്രഖ്യാപിച്ചു. മുശൈരിബ് സ്റ്റേഷനിൽ നിന്നുള്ള M103, അൽ ഖസാർ സ്റ്റേഷനിൽ നിന്നുള്ള M119 എന്നീ പുതിയ റൂട്ടുകളാണ് അവതരിപ്പിച്ചിരിക്കുന്നത്.
മുശൈരിബ് സ്റ്റേഷൻ എക്സിറ്റ് 1-ന് സമീപമുള്ള ബസ് സ്റ്റേഷനിൽ നിന്ന് ആരംഭിക്കുന്ന M103 ബസ് സർവീസ്, അൽ സുദാൻ സ്റ്റേഷൻ വഴി അൽ മാമൂറ ഏരിയ 43-ലേക്ക് സർവീസ് നടത്തും. ഓരോ 20 മിനിറ്റ് ഇടവേളകളിലും ഈ റൂട്ടിൽ ബസുകൾ ലഭ്യമായിരിക്കും.
അൽ ഖസാർ സ്റ്റേഷൻ എക്സിറ്റ് 1-ൽ നിന്ന് ആരംഭിക്കുന്ന M119 സർവീസ് ഉം ലഖ്ബ മേഖലയിലേക്കാണ് സർവീസ് നടത്തുന്നത്. ഓരോ 45 മിനിറ്റിലുമായിരിക്കും ഈ റൂട്ടിലെ സർവീസുകൾ.










