05:29pm 26 October 2026
NEWS
ദോഹ മെട്രോ പുതിയ മെട്രോലിങ്ക് ബസ് സർവീസുകൾ
26/10/2026  09:32 AM IST
nila
ദോഹ മെട്രോ പുതിയ മെട്രോലിങ്ക് ബസ് സർവീസുകൾ

 

ദോഹ:ദോഹ മെട്രോയുടെ പുതിയ മെട്രോലിങ്ക് ബസ് സർവീസുകൾ പ്രഖ്യാപിച്ചു. റെഡ് ലൈനിലെ പ്രധാന സ്റ്റേഷനുകളായ മുശൈരിബ്, അൽ ഖസാർ എന്നിവിടങ്ങളിൽ നിന്നാണ് പുതിയ റൂട്ടുകൾ ആരംഭിക്കുന്നത്.യാത്രക്കാർക്ക് കൂടുതൽ സൗകര്യപ്രദമായ രീതിയിൽ മെട്രോ സർവീസുകൾ ലഭ്യമാക്കുന്നതിന്റെ ഭാഗമായി ദോഹ മെട്രോ ആൻഡ് ലുസൈൽ ട്രാം പുതിയ രണ്ട് മെട്രോലിങ്ക് ബസ് റൂട്ടുകൾ പ്രഖ്യാപിച്ചു. മുശൈരിബ് സ്റ്റേഷനിൽ നിന്നുള്ള M103, അൽ ഖസാർ സ്റ്റേഷനിൽ നിന്നുള്ള M119 എന്നീ പുതിയ റൂട്ടുകളാണ് അവതരിപ്പിച്ചിരിക്കുന്നത്.
​മുശൈരിബ് സ്റ്റേഷൻ എക്സിറ്റ് 1-ന് സമീപമുള്ള ബസ് സ്റ്റേഷനിൽ നിന്ന് ആരംഭിക്കുന്ന M103 ബസ് സർവീസ്, അൽ സുദാൻ സ്റ്റേഷൻ വഴി അൽ മാമൂറ ഏരിയ 43-ലേക്ക് സർവീസ് നടത്തും. ഓരോ 20 മിനിറ്റ് ഇടവേളകളിലും ഈ റൂട്ടിൽ ബസുകൾ ലഭ്യമായിരിക്കും.
​അൽ ഖസാർ സ്റ്റേഷൻ എക്സിറ്റ് 1-ൽ നിന്ന് ആരംഭിക്കുന്ന M119 സർവീസ് ഉം ലഖ്ബ മേഖലയിലേക്കാണ് സർവീസ് നടത്തുന്നത്. ഓരോ 45 മിനിറ്റിലുമായിരിക്കും ഈ റൂട്ടിലെ സർവീസുകൾ.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img