NEWS
സ്ഥിരയാത്രക്കാർക്ക് സന്തോഷവാർത്തയുമായി ദോഹ മെട്രോ: ഒരു മാസത്തെ സൗജന്യ യാത്ര ഓഫർ പ്രഖ്യാപിച്ചു
02/06/2025 04:38 PM IST
nila

ദോഹ :യാത്രക്കാർക്ക്ഒരു മാസത്തെ സൗജന്യ യാത്ര ഓഫർ പ്രഖ്യാപിച്ച് ദോഹ മെട്രോ. തുടർച്ചയായി 3 മാസത്തേക്ക് (30 ദിവസം വീതമുള്ള) ടിക്കറ്റ് വാങ്ങുന്നവർക്കാണ് ഒരു മാസത്തെ സൗജന്യ യാത്ര അനുവദിക്കുന്നത്. ജൂൺ 1 മുതൽ 30 വരെ മാത്രമാണ് മെട്രോയുടെ ഈ 'ബൈ ത്രീ ഗെറ്റ് വൺ' ഓഫർ.ജൂണിൽ ആദ്യത്തെ 30 ദിവസത്തേക്കുള്ള ടിക്കറ്റ് എടുത്താൽ അടുത്ത 2 മാസത്തെ ടിക്കറ്റ് ജൂലൈ 1നും ഓഗസ്റ്റ് 31നും ഇടയിലായി എടുത്തിരിക്കണം.
തുടർച്ചയായ 3 മാസത്തേക്കുള്ള ടിക്കറ്റുകൾ എടുത്തവർക്ക് സെപ്റ്റംബർ 1 മുതൽ 30 വരെയാണ് സൗജന്യയാത്ര അനുവദിക്കുന്നത്.
∙കൂടുതൽ വിവരങ്ങൾക്ക്: https://www.qr.com.qa/home
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











