
ദോഹ: വിശുദ്ധ റമദാൻ മാസത്തിൽ യാത്രക്കാരുടെ സൗകര്യം കണക്കിലെടുത്ത് ദോഹ മെട്രോയുടെയും ലുസൈൽ ട്രാമിന്റെയും പ്രവർത്തന സമയത്തിൽ മാറ്റം വരുത്തി. ഫെബ്രുവരി 17-ന് പുറത്തിറക്കിയ അറിയിപ്പ് പ്രകാരം റമദാൻ കാലയളവിൽ പുലർച്ചെ വരെ സർവീസുകൾ ലഭ്യമായിരിക്കും.ശനി മുതൽ വ്യാഴം വരെ രാവിലെ 5:30-ന് സർവീസ് ആരംഭിച്ച് പുലർച്ചെ 1:30-ന് അവസാനിക്കും.
വെള്ളിയാഴ്ച രാവിലെ 9:30 മുതൽ പുലർച്ചെ 1:30 വരെയായിരിക്കും സർവീസ്.ശനി മുതൽ വ്യാഴം വരെ രാവിലെ 5:30 മുതൽ പുലർച്ചെ 2:00 വരെയും
വെള്ളിയാഴ്ച ഉച്ചയ്ക്ക് 2:30 മുതൽ പുലർച്ചെ 2:00 വരെയാണ് ലുസൈൽ ട്രാമിന്റെ പ്രവർത്തന സമയം.റമദാൻ മാസത്തിലെ തിരക്കേറിയ വൈകുന്നേരങ്ങളിലും പ്രാർത്ഥനാ സമയങ്ങളിലും യാത്രക്കാർക്ക് തടസ്സമില്ലാത്ത യാത്രാസൗകര്യം ഉറപ്പാക്കുന്നതിനാണ് സമയം നീട്ടിയിരിക്കുന്നത്. മെട്രോ ലിങ്ക് (Metrolink), മെട്രോ എക്സ്പ്രസ് (Metroexpress) സേവനങ്ങൾ മെട്രോയുടെ സമയത്തിനനുസരിച്ച് ലഭ്യമായിരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.











