04:08pm 18 August 2026
NEWS
ദോഹ മാരത്തണിന് രണ്ട് പ്രസ്റ്റീജിയസ് സ്റ്റീവി അവാർഡുകൾ
18/08/2026  01:06 PM IST
nila
ദോഹ മാരത്തണിന് രണ്ട് പ്രസ്റ്റീജിയസ് സ്റ്റീവി അവാർഡുകൾ

ദോഹ:​23-ാമത് ആനുവൽ ഇന്റർനാഷണൽ ബിസിനസ് അവാർഡ്സിൽ ഖത്തറിലെ മുൻനിര ടെലികോം കമ്പനിയായ 'ഉരീദു ' സംഘടിപ്പിച്ച ദോഹ മാരത്തണിന്റെ 14-ാം പതിപ്പ് രണ്ട് സ്റ്റീവി (Stevie) അവാർഡുകൾ കരസ്ഥമാക്കി.
സ്പോർട്ടിംഗ് ഈവന്റ് (Sporting Event) വിഭാഗത്തിൽ ഗോൾഡ് അവാർഡും, സി.എസ്.ആർ എക്സ്പീരിയൻസ് (CSR Experience) വിഭാഗത്തിൽ ബ്രോൺസ് അവാർഡും ലഭിച്ചു.2013-ൽ ഏതാനും നൂറ് ആളുകളുമായി ആരംഭിച്ച ഈ മാരത്തൺ ഇന്ന് ലോകത്തിലെ മുൻനിര 25 മാരത്തണുകളിൽ ഒന്നാണ്. തുടർച്ചയായി മൂന്നാം വർഷവും വേൾഡ് അത്‌ലറ്റിക്സ് ഗോൾഡ് ലേബൽ പദവി ഈ മാരത്തൺ നിലനിർത്തി.160 രാജ്യങ്ങളിൽ നിന്നായി 20,000-ത്തിലധികം ആളുകൾ പങ്കെടുത്തു. ഇതിൽ 2,200 പേർ ഖത്തറിന് പുറത്തുനിന്ന് എത്തിയ അന്താരാഷ്ട്ര ഓട്ടക്കാരായിരുന്നു.ഒളിമ്പിക് ചാമ്പ്യനായ തമിരാത് തോല (Tamirat Tola) 2:05:40 എന്ന പുതിയ കോഴ്സ് റെക്കോർഡോടെ പുരുഷന്മാരുടെ എലൈറ്റ് വിഭാഗത്തിൽ വിജയിയായി.ഓട്ടിസം ബാധിച്ച കുട്ടികൾക്കും അവരുടെ കുടുംബങ്ങൾക്കുമായി സംഘടിപ്പിച്ച 'ബ്ലൂ റേസ്' (Blue Race), ഭിന്നശേഷിക്കാർക്ക് സൗജന്യ രജിസ്ട്രേഷൻ എന്നിവ ഉൾപ്പെടെ നിരവധി ജീവകാരുണ്യ മാതൃകകൾ മാരത്തണിന്റെ ഭാഗമായി നടപ്പിലാക്കി.
സമൂഹത്തിൽ കായിക പങ്കാളിത്തം വളർത്തുന്നതിനൊപ്പം ഖത്തറിനെ പ്രമുഖ അന്താരാഷ്ട്ര കായിക കേന്ദ്രമാക്കി മാറ്റുന്നതിൽ ദോഹ മാരത്തൺ വഹിക്കുന്ന പങ്കിനുള്ള അംഗീകാരമാണ് ഈ പുരസ്കാരങ്ങൾ.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img