05:38pm 11 November 2026
NEWS
20,000 ഓട്ടക്കാർക്ക് ആതിഥ്യമരുളാൻ ‘ദോഹ മാരത്തൺ ബൈ ഉറീദു 2026’ സജ്ജമായി
28/10/2025  05:56 PM IST
nila
20,000 ഓട്ടക്കാർക്ക് ആതിഥ്യമരുളാൻ ‘ദോഹ മാരത്തൺ ബൈ ഉറീദു 2026’ സജ്ജമായി

ദോഹ: ജനുവരി 16-ന് നടക്കുന്ന ‘ദോഹ മാരത്തൺ ബൈ ഉറീദു 2026’-ൽ 20,000 ഓട്ടക്കാർ പങ്കെടുക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ഈ വർഷത്തെ പതിപ്പിൽ നിരവധി പുതുമകൾ അവതരിപ്പിച്ചിട്ടുണ്ട്. അതിൽ പ്രധാനമായി, ഓട്ടിസം പെരന്റ്സ് പ്ലാറ്റ്‌ഫോം സഹകരണത്തോടെയും ദോഹയിലെ ഓട്ടിസം സംഘടനകളുടെ പിന്തുണയോടെയും ആരംഭിച്ച ‘ബ്ലൂ ഫൺ റൺ’ ഉൾപ്പെടുന്നു. ഇത് കുട്ടികൾക്കായുള്ള കിഡ്‌സ് ഫൺ റൺ ദിനത്തോടൊപ്പം തന്നെ ഓട്ടിസം ബാധിതരായ കുട്ടികൾക്ക് പങ്കെടുക്കാൻ പ്രത്യേകം ഒരുക്കിയ പരിപാടിയാണ്.
 മാരത്തൺ വില്ലേജിൽ പേരും സമയവും കൊത്തിവെക്കുന്ന ഓപ്ഷൻ, ഉറീദു ആപ്പിലൂടെ നോജൂം പോയിന്റ് രജിസ്ട്രേഷൻ, തുടങ്ങിയ സൗകര്യങ്ങളും ഇത്തവണ ഏർപ്പെടുത്തിയിട്ടുണ്ട്.
ഉറീദുവിന്റെ പങ്കാളിയായ ഖത്തർ എയർവേയ്സ്, വിദേശത്തു നിന്നുള്ള പങ്കാളികൾക്കായി വിമാന ടിക്കറ്റുകളിൽ 10% വിലക്കുറവ് നൽകുമെന്ന് പ്രഖ്യാപിച്ചു. രജിസ്ട്രേഷനോടെ ലഭിക്കുന്ന കോഡ് ഉപയോഗിച്ച് ബുക്കിംഗ് സമയത്ത് ഈ ഓഫർ ലഭ്യമാകും.
മാരത്തൺ മത്സരങ്ങളിൽ പങ്കെടുക്കുന്നവർക്കായി മൊത്തം ഏകദേശം QR 10 ലക്ഷം രൂപയുടെ പാരിതോഷികം നൽകും. കൂടാതെ, ടൊയോട്ട പ്രാഡോ 2026 മോഡൽ രണ്ട് കാറുകൾ 5 km, 10 km, 21 km, 42 km മത്സരങ്ങൾ പൂർത്തിയാക്കുന്നവർക്കിടയിൽ നറുക്കെടുപ്പിലൂടെ സമ്മാനിക്കും.
മാരത്തൺ ദിനത്തിൽ മാരത്തൺ വില്ലേജിൽ സൗജന്യ ഫിസിയോതെറാപ്പി സേവനങ്ങൾ, ഭക്ഷണ സ്റ്റാളുകൾ, വെൽനെസ് സോണുകൾ, കുടുംബങ്ങൾക്കും പങ്കാളികൾക്കും ആഘോഷ മേഖലകൾ തുടങ്ങിയവ ഒരുക്കിയിട്ടുണ്ട്.
കായികം മനുഷ്യരെ ഒന്നിപ്പിക്കുകയും ആരോഗ്യകരമായ ജീവിതശൈലിയിലേക്കുള്ള പ്രചോദനം നൽകുകയും സമൂഹ ഐക്യം ശക്തിപ്പെടുത്തുകയും ചെയ്യുന്നതായിഉറീദു ഖത്തറിന്റെ മാർക്കറ്റിംഗ് കമ്മ്യൂണിക്കേഷൻസ് സീനിയർ ഡയറക്ടറായും ദോഹ മാരത്തൺ കമ്മിറ്റി വൈസ് ചെയർമാനുമായ സബാഹ് റാബിയ അൽ-കുവാരി പറഞ്ഞു.
ഉറീദുവിന്റെ ബ്രാൻഡ് അംബാസഡറായ ഷൈഖ അസ്‍മ അൽ-താനിയും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img