09:55pm 28 October 2026
NEWS
ദോഹ മദ്റസ ബിരുദ ദാന ചടങ്ങ് സംഘടിപിച്ചു
26/05/2025  08:48 PM IST
nila
ദോഹ മദ്റസ ബിരുദ ദാന ചടങ്ങ് സംഘടിപിച്ചു

ദോഹ: അൽ മദ്റസ അൽ ഇസ്ലാമിയ ദോഹയിൽനിന്ന് പത്താം ക്ലാസ് പഠനം പൂർത്തീകരിച്ച വിദ്യാർഥികൾക്ക് ബിരുദ ദാന ചടങ്ങ് സംഘടിപ്പിച്ചു. കഴിഞ്ഞ അധ്യയന വർഷം പത്താം ക്ലാസ് പരീക്ഷ എഴുതിയ 26 വിദ്യാർഥികൾ പരിപാടിയിൽ ബിരുദം ഏറ്റുവാങ്ങി.  ഖത്തർ വിദ്യാഭ്യാസ മന്ത്രാലയം സ്പെഷ്യൽ എജുക്കേഷൻ സീനിയർ കൺസൾട്ടൻറ് ഡോ. മുന അൽ കുവാരി പരിപാടി ഉദ്ഘാടനം ചെയ്തു.  ഭൗതിക വിദ്യാഭ്യാസത്തിന്റെ തിരക്കുകൾക്കിടയിലും നീണ്ട പത്തു വർഷത്തെ മദ്രസ പൂർത്തീകരിക്കുകയെന്നത് പ്രശംസനാർഹമാണെന്നും മദ്രസാ ജീവിതം പകർന്നു നൽകിയ ധർമിക മൂല്യങ്ങൾ ജീവിതത്തിൽ ഏറെ വിലപ്പെട്ടതാണെന്നും അത് ജീവിതത്തിലുട നീളം വെളിച്ചമേകട്ടെ എന്നും ഡോ. മുന അൽകുവാരി വിദ്യാർത്ഥികളെ ഓർമ്മപ്പെടുത്തി. പ്രിൻസിപ്പൽ അധ്യക്ഷത വഹിച്ചു. സി. ഐ. സി വൈസ് പ്രസിഡൻറ് ഇ. അർഷദ്, വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ മുഈനുദ്ദീൻ ആശംസകൾ നേർന്നു. ആദ്യ മൂന്ന് റാങ്കുകൾ കരസ്ഥമാക്കിയ റബീ അ അബ്ദുൽ ഖാദർ (ഫസ്റ്റ് റാങ്ക്), ലൈബ മുസ്ലിഹുദ്ദീൻ (ഫസ്റ്റ് റാങ്ക്), ഫാത്വിമ അനുദ് മുഹമ്മദ് (സെക്കൻ്റ് റാങ്ക്), റിസ്‌വാന നസ്റിൻ (തേഡ് റാങ്ക്) എന്നിവരെ ചടങ്ങിൽ അനുമോദിച്ചു. 
വിദ്യാർഥികളെ പ്രതിനിധീകരിച്ച് മൈസ നാസിറുദ്ദീൻ സംസാരിച്ചു.  
കേരള മദ്റസ എജുക്കേഷൻ ബോർഡ് കേരളത്തിലും വിദേശ രാജ്യങ്ങളിലുമായി നടത്തിയ ഹിക്മ ടാലൻ്റ് സേർച്ച് പരീക്ഷയിൽ ടോപ്പോഴ്സ് ലിസ്റ്റിൽ ഇടം പിടച്ചവരെയും ചടങ്ങിൽ അനുമോദിച്ചു.  ഉയർന്ന ഗ്രേഡുകൾ കരസ്ഥമാക്കിയ മുഹമ്മദ് അസീം രിദ് വാൻ, ആസിയ അൽ ഹസനി, അസ്സ മർയം ഹസറുദ്ദീൻ, മുഹമ്മദ് റമദാൻ എന്നിവർക്ക് അവാർഡുകൾ വിതരണം ചെയ്തു.
അദീബ് റഹ്മാൻ ഖാസിം 'ഖുർആനിൽ നിന്ന് ' അവതരിപ്പിച്ചു. ഡോ. മുഹമ്മദ് സബാഹ്, പി. ജമാൽ, സി. കെ. അബ്ദുൽ കരീം, പി. മുഹമ്മദലി ശാന്തപുരം, അസ്ലം ഈരാറ്റുപേട്ട, ശറഫുദ്ദീൻ വടക്കാങ്ങര, റാഫി പെരുമ്പടപ്പ് എന്നിവർ നേതൃത്വം നൽകി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img