01:36am 29 October 2026
NEWS
ദോഹ മദ്റസ ' ഫിനിഷിംഗ് സ്കൂൾ' സംഘടിപ്പിച്ചു
25/05/2025  08:41 PM IST
nila
ദോഹ മദ്റസ  ഫിനിഷിംഗ് സ്കൂൾ സംഘടിപ്പിച്ചു

ദോഹ: അൽ മദ്റസ അൽ ഇസ്ലാമിയ ദോഹയിൽനിന്ന് കഴിഞ്ഞ അധ്യയന വർഷം പത്താം ക്ലാസ് പഠനം പൂർത്തീകരിച്ച വിദ്യാർഥികൾക്കു വേണ്ടി സംഘടിപ്പിക്കപ്പെട്ട  ' ഫിനിഷിംഗ് സ്കൂൾ' വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും സജീവമായ പങ്കാളിത്തം കൊണ്ടും ഇടപെടൽ കൊണ്ടും ശ്രദ്ധേയമായി.  നിത്യജീവിതത്തിൽ ഇസ്ലാം പ്രസരിപ്പിക്കുന്ന സൗന്ദര്യം, മത - ധാർമിക വിദ്യാഭ്യാസം തുറന്നു വെക്കുന്ന ആശയ - കർമ ചക്രവാളങ്ങൾ, വിദ്യാർഥി - രക്ഷാകർതൃ ഗൈഡൻസ് & ഓറിയൻ്റേഷൻ തുടങ്ങിയ ടോപ്പിക്കുകൾ പരിപാടിയിൽ ചർച്ച ചെയ്യപ്പെട്ടു. മദ്റസ അലുംനി പ്രതിധിനി ഒമർ ബിൻ അബ്ദുൽ അസീസ്, ഡോ. അബ്ദുൽ വാസിഅ് ധർമഗിരി ചർച്ചകൾക്ക് നേതൃത്വം നൽകി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img