NEWS
ദോഹ മദ്റസ അറബി ഭാഷാ ദിനം ആചരിച്ചു
10/01/2026 11:59 AM IST
nila

ദോഹ: ലോക അറബി ഭാഷാദിനത്തോടനുബന്ധിച്ച് ദോഹ അൽ മദ്റസ അൽ ഇസ്ലാമിയ ഡിസംബർ 18 ന് വിവിധ മത്സര പരിപാടികൾ സംഘടിപ്പിച്ചു. അറബി ഭാഷയുടെ ആഗോള പ്രാധാന്യവും ചരിത്രവും സാംസ്കാരിക മൂല്യവും വിദ്യാർഥികളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കപ്പെട്ട പരിപാടിയിൽ അറബി പദപ്രശ്നം, നിഘണ്ടുനിർമാണം, ഗാനം, പ്രസംഗം, കവിതാ പാരായണം, കലിഗ്രഫി തുടങ്ങി വ്യത്യസ്ത മത്സര ഇനങ്ങളിലായി നൂറിൽ പരം വിദ്യാർഥികൾ പങ്കെടുത്തു. വിജയികളെ പ്രിൻസിപ്പലും വൈസ് പ്രിൻസിപ്പൽമാരും അനുമോദിച്ചു. മത്സര പരിപാടികൾക്ക് വിവിധ അധ്യാപക,അധ്യാപ
കേതര ജീവനക്കാർ നേതൃത്വം നൽകി.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











