
ദോഹ: സൈനിക സംഗീതത്തിന്റെ ശാസ്ത്രീയ ശൈലിയും മാർച്ചിങ് പ്രകടനങ്ങളുടെ ശൈലിവൈഭവവും ഒരുമിച്ച് ആസ്വദിക്കാനാകുന്ന
ദോഹ ഇന്റർനാഷണൽ മ്യൂസിക് ആൻഡ് മാർച്ചിങ് ഫെസ്റ്റിവലിന്റെ (ദോഹ ടാറ്റൂ) ആദ്യ പതിപ്പിന്ഉജ്വലതുടക്കം.
ആഭ്യന്തര മന്ത്രിയും ആഭ്യന്തര സുരക്ഷാസേനയുടെ (ലെഖ്വിയ) കമാൻഡറുമായ ഷെയ്ഖ് ഖലീഫ ബിൻ ഹമദ് ബിൻ ഖലീഫ അൽ താനിയുടെ രക്ഷാകർതൃത്വത്തിലാണ് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്.
കത്താറ കൾച്ചറൽ വില്ലേജിൽനടന്ന
ഉദ്ഘാടന ചടങ്ങിൽ ഖത്തർ സായുധസേന ചീഫ് ഓഫ് സ്റ്റാഫ് ലെഫ്റ്റനന്റ് ജനറൽ (പൈലറ്റ്) ജാസിം ബിൻ മുഹമ്മദ് അൽ മന്നായി, ഇന്റർനാഷണൽ ക്രിമിനൽ പോലീസ് ഓർഗനൈസേഷൻ (ഇന്റർപോൾ) സെക്രട്ടറി ജനറൽ വാൽഡെസി ഉർക്ക്വിസി ഉൾപ്പെടെ നിരവധി പ്രമുഖർ പങ്കെടുത്തു.ഡിസംബർ 20 വരെ നീണ്ടുനിൽക്കുന്ന ഫെസ്റ്റിവലിൽ ഖത്തറിലെ സൈനിക ബാൻഡുകൾക്കൊപ്പം, സഹോദര-സൗഹൃദ രാഷ്ട്രങ്ങളിൽ നിന്നുള്ള മ്യൂസിക്, മാർച്ചിങ് സംഘങ്ങളും അണിനിരക്കും.











