10:33am 12 November 2026
NEWS
ദോഹ അന്താരാഷ്ട്ര പുസ്തകമേളയ്ക്ക് മെയ് 14ന് തുടക്കമാകും; 18.5 ലക്ഷം പുസ്തകങ്ങളുമായി അറിവിന്റെ വസന്തം
12/05/2026  04:13 PM IST
NILA
ദോഹ അന്താരാഷ്ട്ര പുസ്തകമേളയ്ക്ക് മെയ്  14ന് തുടക്കമാകും; 18.5 ലക്ഷം പുസ്തകങ്ങളുമായി അറിവിന്റെ വസന്തം

 

 

​ദോഹ: സാംസ്കാരിക ലോകം കാത്തിരിക്കുന്ന 35-ാമത് ദോഹ അന്താരാഷ്ട്ര പുസ്തകമേളയ്ക്ക് (Doha International Book Fair) മെയ് 14 വ്യാഴാഴ്ച തുടക്കമാകും. ദോഹ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെന്ററിൽ (DECC) മെയ് 23 വരെയാണ് മേള നടക്കുക. 37 രാജ്യങ്ങളിൽ നിന്നായി 520 പ്രസാധകർ പങ്കെടുക്കുന്ന ഇത്തവണത്തെ മേള വിപുലമായ സാംസ്കാരിക പരിപാടികളാൽ സമ്പന്നമാണ്.സാംസ്കാരിക മന്ത്രാലയം സംഘടിപ്പിക്കുന്ന ഈ മേള വരുംദിവസങ്ങളിൽ ദോഹയെ അറിവിന്റെയും സംവാദത്തിന്റെയും കേന്ദ്രമാക്കി മാറ്റും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img