
ദോഹ:പുസ്തക പ്രേമികൾ നെഞ്ചോട് ചേർത്ത പത്ത് ദിവസത്തെ ദോഹ അന്താരാഷ്ട്ര പുസ്തകമേളക്ക്
ദോഹ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെന്ററിൽസമാപനം.
മെയ് 8 മുതൽ 17 വരെ "കൊത്തുപണി മുതൽ എഴുത്ത് വരെ" എന്ന പ്രമേയത്തിൽ നടന്ന ദോഹ അന്താരാഷ്ട്ര പുസ്തകമേളയുടെ 34-ാമത് പതിപ്പിൽ42 രാജ്യങ്ങളിൽ നിന്നുള്ള 522 പ്രസാധകരും സ്ഥാപനങ്ങളും പങ്കെടുത്തു.
സിറിയൻ ഹാൽബൗണി മാർക്കറ്റ് പുസ്തകശാലകൾ, അമേരിക്കൻ പ്രസാധകർക്കൊപ്പം ആദ്യമായി ബ്രിട്ടീഷ് പ്രസാധക സ്ഥാപനങ്ങളും ഇത്തവണ പുസ്തക മേളയുടെ ഭാഗമായി. പ്രദർശനത്തിന്റെ പ്രസിദ്ധീകരണ ഡയറക്ടറിയിൽ ഏകദേശം 166,000 പുസ്തകങ്ങളാണ് ഇടംപിടിച്ചത്.മലയാള പുസ്തകങ്ങളുമായി ഐ പി എച്ഛ് സ്റ്റാളും സാന്നിധ്യം വഹിച്ചു.മുൻ പതിപ്പുകളെ അപേക്ഷിച്ച് പ്രതീക്ഷകളെ കവിയുന്ന അഭൂതപൂർവമായ ജനപങ്കാളിത്തമാണ് ഇത്തവണയുണ്ടായതെന്ന്
ദോഹ അന്താരാഷ്ട്ര പുസ്തകമേളയുടെ ഡയറക്ടർ ജാസിം അഹമ്മദ് അൽ ബുഐനൈൻപറഞ്ഞു.
ദോഹ അന്താരാഷ്ട്ര പുസ്തകമേളയിലെ മികച്ച കുട്ടികളുടെ ഏരിയ പവലിയൻ ഉൾപ്പെടെയുള്ള അവാർഡുകൾക്കുള്ള വിജയികളെചടങ്ങിൽ പ്രഖ്യാപിച്ചു. മേളയുടെ ഭാഗമായി നടന്ന സംവേദനാത്മകപരിപാടികൾ യുവാക്കളിലും കുട്ടികളിലും വായനയോടുള്ള അടുപ്പത്തിന് പ്രചോദനം നൽകി.
മറ്റ് അവാർഡുകളുടെ
വിശദാംശങ്ങൾ വരും ദിവസങ്ങളിൽ പ്രഖ്യാപിക്കുമെന്ന്പുസ്തക മേളയുടെ ഡയറക്ടർ പറഞ്ഞു.
പുസ്തകങ്ങൾ പ്രദർശിപ്പിക്കുന്നതിനുള്ള ഒരു വേദിയായി മാത്രമല്ല പുസ്തകമേള അറിവും സാക്ഷരതയും പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഖത്തറിന്റെ കാഴ്ചപ്പാടുമായി പൊരുത്തപ്പെടുന്ന ഒരു സമഗ്ര സാംസ്കാരിക പദ്ധതിയായി ഇത് പരിണമിച്ചിട്ടുണ്ടെന്നും
പുസ്തകമേളയുടെ ഡയറക്ടർ ജാസിം അഹമ്മദ് അൽ ബുഐനൈൻപറഞ്ഞു.











