ദോഹ ഇൻസ്റ്റിറ്റ്യൂട്ട്: പ്രഥമ കോടതിവാദ പരിശീലന മത്സരം ഒക്ടോബർ 7 മുതൽ 9 വരെ

ദോഹ: അറബ് ലോകത്തെ വിവിധ സർവകലാശാലകളിൽ നിന്നുള്ള വിദ്യാർത്ഥികളുടെ പങ്കാളിത്തത്തോടെ മനുഷ്യാവകാശ വിഷയങ്ങളെ കേന്ദ്രീകരിച്ചുള്ള കോടതിവാദ പരിശീലന മത്സര
(Arab Moot Court Competition for Human Rights)ത്തിന്റെ പ്രഥമവേദിക്ക്
ദോഹസാക്ഷ്യം വഹിക്കും.ഒക്ടോബർ 7 മുതൽ 9 വരെ ദോഹ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഗ്രാജുവേറ്റ് സ്റ്റഡീസ് ആണ്ഐക്യരാഷ്ട്രസഭയുടെ ഹ്യൂമൻ റൈറ്റ്സ് ട്രെയിനിംഗ് ആൻഡ് ഡോക്യുമെന്റേഷൻ സെന്ററുമായി സഹകരിച്ച് മത്സരംസംഘടിപ്പിക്കുന്നത്.മത്സരത്തിലൂടെ വിദ്യാർത്ഥികളിലും യുവാക്കളിലും മാനവാവകാശ ബോധം വളർത്തുന്നതിനും അഭിഭാഷണ-നിയമ വാദ പ്രാവീണ്യം വർദ്ധിപ്പിക്കുന്നതിനുമായി അന്താരാഷ്ട്രവും പ്രാദേശികവുമായ കോടതികളുടെ യാഥാർഥ്യാനുകരണത്തിൽ പങ്കെടുക്കാൻ അവസരം ലഭിക്കും.
ഒക്ടോബർ 7 ന് ഉദ്ഘാടന സമ്മേളനം, പാനൽ ചര്‍ച്ചകൾ, ടീമുകളുടെ രജിസ്ട്രേഷൻ.
ഒക്ടോബർ 8ന് മത്സരത്തിന്റെ ആദ്യ റൗണ്ടുകൾ, സെമി-ഫൈനലിനുള്ള ടീമുകളുടെ പ്രഖ്യാപനം.
ഒക്ടോബർ 9ന് ഫൈനൽ റൗണ്ട്, വിജയികളുടെ പ്രഖ്യാപനം, സർട്ടിഫിക്കറ്റ് വിതരണത്തോടെ സമാപനംകുറിക്കും.
മാനവാവകാശ മൂല്യങ്ങളും നീതിയുടെ അടിസ്ഥാനവും അറബ് മേഖലയിലെ അക്കാദമിക് സംവാദവും ശക്തിപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമായി ഈ മത്സരം സംഘടിപ്പിക്കുന്നതെന്ന്
ദോഹഇൻസ്റ്റിറ്റ്യൂട്ട്അറിയിച്ചു.ഐക്യരാഷ്ട്രസഭയുടെഉയർന്നോദ്യോഗസ്ഥരുടെ ഓഫീസ് നടത്തുന്ന മനുഷ്യാവകാശ വിദ്യാഭ്യാസ പദ്ധതികൾക്ക് ഇതിലൂടെ കൂടുതൽ പിന്തുണ ലഭിക്കും.











