12:08pm 13 November 2026
NEWS
അറബ് കപ്പിന്‍റെ ആവേശത്തിൽ ദോഹ; ട്രോഫി ടൂർ മുഷരിബിൽ തുടങ്ങി
19/11/2025  11:11 AM IST
nila
അറബ് കപ്പിന്‍റെ ആവേശത്തിൽ ദോഹ; ട്രോഫി ടൂർ മുഷരിബിൽ തുടങ്ങി

ദോഹ: ഫിഫ അറബ് കപ്പ് ഖത്തർ 2025 ട്രോഫിടൂറിന്
ഇന്ന് തുടക്കമാകും.
മുഷരിബിൽ ഇന്നുമുതൽ നവംബർ 22 വരെ ട്രോഫി 
പൊതു ജനങ്ങൾക്കായി
പ്രദർശിപ്പിക്കുമെന്ന്
 ടൂർണമെന്റിന്റെ ലോക്കൽ ഓർഗനൈസിംഗ് കമ്മിറ്റി അറിയിച്ചു. നവംബർ 19, 20, 21 — വൈകുന്നേരം 4 മുതൽ 11 വരെ,
നവംബർ 22 — രാവിലെ 10 മുതൽ രാത്രി 10 വരെ എന്നിങ്ങനെയാണ് ട്രോഫി കാണാനും ഫോട്ടോയെടുക്കുമാനുള്ള സമയക്രമം.രാജ്യതലത്തിലുള്ള മറ്റ് പൊതുസ്ഥലങ്ങളിലേക്കും അടുത്ത ദിവസങ്ങളിൽ ട്രോഫി ടൂർ വ്യാപിപ്പിക്കാനുള്ള തയ്യാറെടുപ്പുകളും നടക്കുന്നുണ്ട്.

16 ടീമുകൾ പങ്കെടുക്കുന്ന ഫിഫ അറബ് കപ്പ് ഖത്തർ 2025 ഡിസംബർ 1 മുതൽ 18 വരെ നടക്കും. ഫിഫ ലോകകപ്പ് ഖത്തർ 2022 മത്സരങ്ങൾ വേദിയായിരുന്ന ആറ് സ്റ്റേഡിയങ്ങളിലാണ് ഈ ടൂർണമെന്റിന്റെ മത്സരങ്ങൾ നടക്കുക.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img