12:10pm 12 November 2026
NEWS
ദോഹ ചരിത്ര നിഘണ്ടു പൂർത്തിയായി; അറബ് ഐക്യത്തിന്റെ പ്രതീകമെന്ന് ഖത്തർ അമീർ
23/12/2025  10:04 AM IST
nila
ദോഹ ചരിത്ര നിഘണ്ടു പൂർത്തിയായി; അറബ് ഐക്യത്തിന്റെ പ്രതീകമെന്ന് ഖത്തർ അമീർ

ദോഹ: അറബിക് ഭാഷയുടെ ദോഹ ചരിത്ര നിഘണ്ടു (Doha Historical Dictionary of the Arabic Language) പൂർത്തിയായത് ചരിത്രപരമായ സാംസ്കാരിക നേട്ടമാണെന്നും ഇത് ഫലപ്രദമായ അറബ് ഐക്യത്തിന്റെ തെളിവാണെന്നും ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനി വ്യക്തമാക്കി.അറബ് ജനതയുടെ സാംസ്കാരിക തിരിച്ചറിവോടുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനൊപ്പം, ആധുനിക ലോകത്തോടും അതിന്റെ ഉപകരണങ്ങളോടും ആത്മവിശ്വാസത്തോടെ തുറന്നുനിൽക്കാൻ ഈ പദ്ധതി പ്രേരണ നൽകുന്നുവെന്നുംഎക്‌സ് (X) പ്ലാറ്റ്ഫോമിലെ ഔദ്യോഗിക അക്കൗണ്ടിലൂടെ ഖത്തർ അമീർ അഭിപ്രായപ്പെട്ടു.
ഈ മഹത്തായ പദ്ധതിയിൽ പങ്കുവഹിച്ച എല്ലാവർക്കും അമീർ നന്ദി അറിയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img