
ദോഹ: ദോഹ ഫോറം: യൂത്ത് എഡിഷൻ 2025 ഡിസംബർ 3–4-ന് എഡ്യൂക്കേഷൻ സിറ്റിയിലെ മുൽതഖാ ബിൽഡിങിൽ നടക്കും. 100-ലധികം രാജ്യങ്ങളിൽ നിന്ന് 150-ത്തിലേറെ യുവ ചേഞ്ച്‌മേക്കർമാർ പങ്കെടുക്കും.ഖത്തർഡിബേറ്റ് സെന്ററും ദോഹ ഫോറവും ചേർന്ന്, കായിക–യുവജന മന്ത്രാലയത്തിൻറെയും മീഡിയ സിറ്റി ഖത്തറിന്റെയും പിന്തുണയോടെ സംഘടിപ്പിക്കുന്ന ഈ ഫോറത്തിന്റെമുഖ്യാതിഥേയ ആശയം “Justice in Action: Beyond Promises to Progress.”എന്നതാണ്.
ചർച്ചകൾ, പോളിസി നിർമാണം, നെഗോഷിയേഷൻ, സംഘർഷ പരിഹാരം, ഡയലോഗ് ട്രെയിനിംഗ് എന്നിവയിൽ അന്താരാഷ്ട്ര വിദഗ്ധർ നയിക്കുന്ന സെഷനുകൾ ഉണ്ടായിരിക്കും. മൂന്ന് റൗണ്ട്ടേബിൾ മീറ്റിംഗുകൾ ദോഹ ഫോറത്തിൽ അവതരിപ്പിക്കാനുള്ള നിർദ്ദേശങ്ങൾ തയ്യാറാക്കും.യുവ പങ്കാളികൾക്കായി എഡ്യൂക്കേഷൻ സിറ്റി ടൂർ, ഡെസർട്ട് ട്രിപ്പ്, സംസ്ക്കാര വൈവിധ്യം ആഘോഷിക്കുന്ന സാംസ്കാരിക രാത്രി എന്നിവയും ഒരുക്കിയിട്ടുണ്ട്. കൂടാതെ ഫിഫ അറബ് കപ്പ് ഖത്തർ 2025 മത്സരവും recreational പരിപാടികളുടെ ഭാഗമാണെന്ന് അധികൃതർ വ്യക്തമാക്കി.










