
ദോഹ:സിനിമാ പ്രേമികളുടെ ഹൃദയത്തിൽആവേശതിരമാലകൾക്ക്തുടക്കമിട്ടു കൊണ്ട്ദോഹ ഫിലിം ഫെസ്റ്റിവലിന് ഇന്ന് തിരി തെളിയും.97 സിനിമകൾ, 62 രാഷ്ട്രങ്ങൾ, 48 വനിതാ സംവിധായകർ റെക്കോർഡ് പങ്കാളിത്തത്തോടെനടക്കുന്നദോഹ ഫിലിം ഫെസ്റ്റിവലിൽ ‘ദി വോയിസ് ഓഫ് ഹിന്ദ്
റജബ്’ ആണ് ഉത്ഘാടനചിത്രം.
മനുഷ്യ മനസ്സിന്റെ പ്രതിരോധശേഷിയെയും യാഥാർത്ഥ്യത്തിന്റെ വേദനാഭരിതമായ സവിശേഷതകളെയും കനിപിക്കുക ചെയ്യുന്ന പ്രശസ്ത സംവിധായിക കൗതർ ബെൻ ഹാനിയയുടെ ശക്തമായ ചിത്രമാണ് ‘ദി വോയിസ് ഓഫ് ഹിന്ദ് റജബ്'.ഇന്നുമുതൽ എട്ട് ദിവസങ്ങളിലായാണ്
ദോഹഫിലിംഫെസ്റ്റിവൽ നടക്കുക. കത്തറാ കൾചറൽ വില്ലേജ്, മ്ഷൈരിബ് ഡൗൺടൗൺ, മ്യൂസിയം ഓഫ് ഇസ്ലാമിക് ആർട്ട് എന്നിവിടങ്ങളിലായി ലോകത്തിന്റെ 62 രാജ്യങ്ങളിൽ നിന്നുള്ള 97 സിനിമകൾ പ്രദർശിപ്പിക്കും.300,000 ഡോളർസമ്മാനത്തുകയുള്ള നാല് പ്രധാന മത്സരവിഭാഗങ്ങളാണുള്ളത്.അന്താരാഷ്ട്ര ഫീച്ചർ ഫിലിം മത്സരം,
അന്താരാഷ്ട്ര ഷോർട്ട് ഫിലിം മത്സരം,
മെയ്ഡ് ഇൻ ഖത്തർ മത്സരം,
യുവാക്കളായ 16–25 പ്രായക്കാർക്കുള്ള അജ്യാൽ മത്സരംഎന്നിവിഭാഗങ്ങ ളിലായാണ് മത്സരങ്ങൾ.
ഈ വർഷത്തെ ഫെസ്റ്റിവൽ ആഗോള സിനിമയെ പുതിയ അർത്ഥതലങ്ങളിലേക്ക് കൊണ്ടുപോകുന്ന ശക്തമായ കഥകളുടെ വേദിയാകുമെന്ന് ഫെസ്റ്റിവൽ ഡയറക്ടറും DFI സി.ഇ.ഒയുമായ ഡോ. ഫാത്തിമ ഹസൻ അൽ റുമൈഹിപറഞ്ഞു.സ്റ്റീവൻ സോഡർബർഗ്, റാമി യൂസഫ്, മൈക്കേല കോവൽ, മോ അമർ, ഹിയം അബ്ബാസ്, സാലെ ബക്രി, എല്യാ സുലൈമാൻ, എൻജിൻ അൽത്താൻ ദുസ്യതാൻ, എന്നിവർക്കൊപ്പം നിരവധി കലാകാരൻമാരും ആക്റ്റിവിസ്റ്റുകളുമാണ്
ഈ വർഷത്തെ ഡി.എഫ്.എഫിൽ പങ്കെടുക്കുന്നവിശിഷ്ടാ തിഥികൾ.










