
ദോഹ: ദോഹ ഫിലിം ഫെസ്റ്റിവൽ 2025-ൽ സംവിധായകരായ ഇബ്രാഹിം സ്നൂബി അഹ്മദ്, തിമിയ മുഹമ്മദ്, രാവിയ അൽഹാജ്, ഫിലിപ്പ് കോക്സ്, അനാസ് സഈദ് എന്നിവർ ചേർന്ന് നിർമ്മിച്ച ‘ഖാർത്തൂം’ എന്ന ഫീച്ചർ-ലെങ്‌ത്ത് ഡോക്യുമെന്ററിയുടെ പ്രദർശനം നടന്നു.
സുഡാന്റെ തലസ്ഥാനമായ ഖാർത്തൂമിൽ സമാധാനകാലത്തും യുദ്ധകാലത്തും ജീവിച്ചിരുന്ന സാധാരണക്കാരുടെ ജീവിതങ്ങളെയും വിധിയെയും ഈ ഡോക്യുമെന്ററി ആവിഷ്കരിക്കുന്നു. യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ കെനിയയിലേക്ക് അഭയാർഥികളായി മാറേണ്ടി വന്ന സംവിധായകരുടെ ജീവിതവും അതിന്റെ ദൃശ്യാവിഷ്‌കാരവും ഗ്രീൻ സ്ക്രീൻ, ആനിമേഷൻ, ആർക്കൈവ് ദൃശ്യങ്ങൾ എന്നിവയിലൂടെ സൃഷ്ടിച്ചിരിക്കുന്നു.
പ്രദർശനത്തിനു ശേഷം സംവിധായകർ ചൂണ്ടിക്കാട്ടിയത്, സിനിമ സുഡാനീസ് സമൂഹത്തിനും പ്രവാസികൾക്കും ഐക്യവും ആശ്വാസവും നൽകുന്നുവെന്നായിരുന്നു. പ്രേക്ഷകരുടെ ആവേശകരമായ പ്രതികരണം സംവിധായക സംഘത്തെ അഭിമാനിതരാക്കി.
“യുദ്ധത്തിന്റെ നാശനഷ്ടങ്ങൾ എത്ര വലിയതായാലും സുഡാനീസ് ജനതയുടെ ഐക്യം തകർന്നിട്ടില്ല. ഈ സിനിമ അത് തെളിയിക്കുന്നതായി സഹസംവിധായിക രാവിയ അൽഹാജ് പറഞ്ഞു.











