
ദോഹ: നവംബർ 20മുതൽ 28വരെ നടക്കുന്ന ദോഹ ഫിലിം ഫെസ്റ്റിവൽ (DFF) 2025 ലെ ഇന്റർനാഷണൽ ഫീച്ചർ ഫിലിം മത്സരത്തിനായുള്ള 13 സിനിമകളുടെ പട്ടിക പ്രഖ്യാപിച്ചു. പരിസ്ഥിതി പ്രതിസന്ധി, യുദ്ധനിരാശ്രയത്വം, വ്യക്തിത്വം തുടങ്ങിയ വിഷയങ്ങൾ ആസ്പദമാക്കുന്ന പ്രമേയങ്ങളാസ്പദമാക്കിയ അഞ്ച് ഭൂഖണ്ഡങ്ങളിൽ നിന്നുള്ള ചിത്രങ്ങളാണ് മത്സരവിഭാഗത്തിൽ പ്രദർശിപ്പിക്കുക.“ലോകത്തെ മാറ്റത്തിന് പ്രചോദനം നൽകുന്ന വൈവിധ്യമാർന്ന ശബ്ദങ്ങളെ ഉയർത്തിക്കാട്ടുന്നതിൽ ഫെസ്റ്റിവലിന് അഭിമാനമുണ്ട്. ഈ സിനിമകൾ മനുഷ്യരുടെ സൃഷ്ടിപരതയെയും പ്രതിരോധശേഷിയെയും പ്രതിഫലിപ്പിക്കുന്നതെന്ന്
ദോഹ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ (DFI) ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഫാത്തിമ ഹസ്സൻ അൽ റിമൈഹി പറഞ്ഞു.യുദ്ധം മൂലം കുടിയൊഴിഞ്ഞ അഞ്ചു പേരുടെ ജീവിതകഥ പറയുന്ന 'ഖാർതൂം'
ഡോക്യുമെന്ററിമത്സരവിഭാഗത്തിലെ ശ്രദ്ധേയമാണ്.“Cotton Queen” (സൂഡാൻ/ജർമ്മനി/ഫ്രാൻസ്/പലസ്തീൻ/ഈജിപ്ത്/ഖത്തർ) എന്ന ചിത്രം പരിസ്ഥിതി പ്രതിസന്ധിയെയും വളർന്നു വരുന്ന യുവതിയുടെ ജീവിതത്തെയും ചേർത്ത് അവതരിപ്പിക്കുന്നു. “Once Upon a Time in Gaza” (പലസ്തീൻ/ഫ്രാൻസ്/ജർമ്മനി/പോർച്ചുഗൽ/ഖത്തർ) എന്ന ചിത്രം 2007-ലെ ഗാസയിലെ അക്രമാന്തരീക്ഷത്തിലാണ് ആധാരമാക്കുന്നത്.
മറ്റുചിത്രങ്ങളിൽ “With Hassan in Gaza”, “The President’s Cake”, “My Father and Qaddafi”, “Renoir”, “Sleepless City”, “The Last Shore”, “The Reserve”, “Divine Comedy”, “Hair, Paper, Water”, “Blue Heron” തുടങ്ങിയവയും ഉൾപ്പെടുന്നു.
നവംബർ 20 മുതൽ 28 വരെ ദോഹയിലെ കതാറാ കൾച്ചറൽ വില്ലേജ്, മ്ശൈരിബ് ഡൗൺടൗൺ ദോഹ, ഇസ്ലാമിക് ആർട്ട് മ്യൂസിയം എന്നിവിടങ്ങളിലായിരിക്കും പ്രദർശനങ്ങളും ചർച്ചകളും നടക്കുന്നത്.
കതാറ, മീഡിയ സിറ്റി ഖത്തർ, ഫിലിം കമ്മിറ്റീ, വിജിറ്റ് ഖത്തർ തുടങ്ങിയവ ഫെസ്റ്റിവലിന്റെ പങ്കാളികളാണ്.
ഫെസ്റ്റിവൽ ഈ വർഷം “കലയുടെ ശക്തി സമൂഹത്തെ ഏകീകരിക്കാനും മനസ്സിലാക്കലിനെ ആഴപ്പെടുത്താനും പ്രചോദിപ്പിക്കാനും” ലക്ഷ്യമിട്ടാണ് സംഘടിപ്പിക്കുന്നത്.










