NEWS
ഇന്ന് രാത്രി 10 മണിമുതൽ ദോഹ കൊർണിഷ് റോഡ് താൽക്കാലികമായി അടച്ചിടും
30/10/2025 09:16 PM IST
nila

ദോഹ: ഇന്ന് രാത്രി10 മണി മുതൽ ദോഹ കൊർണിഷ് റോഡിൽ (Al-Corniche Street) താൽക്കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന്
പൊതു നിർമാണ അതോറിറ്റി അഷ്ഗാൽ അറിയിച്ചു.
അൽ മാർഖിയ ഇന്റർചേഞ്ച് മുതൽ ഷെറാടൻ ഇന്റർചേഞ്ച് വരെ, ഇരുവശത്തേക്കും പോകുന്ന റോഡ്
പൂർണ്ണമായും അടയ്ക്കും.
ഒക്ടോബർ 30 വ്യാഴാഴ്ച രാത്രി 10 മണിമുതൽ നവംബർ 2 ഞായറാഴ്ച രാവിലെ 5 മണിവരെയാണ് റോഡ് അടച്ചിടുക. റോഡിന്റെ ഉപരിതല ഗുണനിലവാരം മെച്ചപ്പെടുത്തൽ, പെയിന്റിംഗ്, റോഡ് മാർക്കിംഗ് പുനസ്ഥാപനം തുടങ്ങിയ പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടത്തുന്നതിനാണ് അടച്ചിടുന്നത്. വേഗപരിധി പാലിക്കുകയും, മാപ്പിൽ സൂചിപ്പിച്ചിട്ടുള്ള വഴിതിരിവുകൾ ഉപയോഗിക്കുകയും ചെയ്യണമെന്ന് അഭ്യർത്ഥിച്ചിട്ടുണ്ട്.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











