NEWS
ദോഹ കോർണിഷ് റോഡ് ഈ വാരാന്ത്യത്തിൽ പൂർണമായി അടച്ചിടും
16/10/2025 02:32 PM IST
nila

ദോഹ: റോഡ് വികസന പ്രവർത്തനങ്ങളുടെ ഭാഗമായി കോർണിഷ് റോഡ് പൂർണമായി അടച്ചിടുന്നതായി പൊതുമരാമത്ത് അതോറിറ്റി (അശ്ഗാൽ) അറിയിച്ചു.
നാഷണൽ തിയേറ്റർ ഇന്റർചേഞ്ച് മുതൽ ഗ്രാൻഡ് ഹമദ് ഇന്റർചേഞ്ച് വരെ ഇരുവശത്തേക്കും ഗതാഗതം നിർത്തിവെയ്ക്കും.
ഒക്ടോബർ 16 വ്യാഴാഴ്ച രാത്രി 10 മണി മുതൽ ഒക്ടോബർ 19 ഞായറാഴ്ച പുലർച്ചെ 5 മണി വരെ അടച്ചിടൽ പ്രാബല്യത്തിൽ ഉണ്ടായിരിക്കും.
വാഹനയാത്രികർ വേഗപരിധി കൃത്യമായി പാലിക്കണമെന്നും, നൽകിയിട്ടുള്ള വഴിതിരിവുകളും ഡൈവേർഷൻ മാർഗങ്ങളും പിന്തുടരണമെന്നും, ആവശ്യമായാൽ സമീപ റോഡുകൾ വഴി യാത്രാ പദ്ധതി ക്രമീകരിക്കണമെന്നും അശ്ഗാൽ അഭ്യർത്ഥിച്ചു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











