03:34am 13 November 2026
NEWS
ഐസിസി നിർണായക യോഗങ്ങൾക്ക് ദോഹ വേദിയാകുന്നു
25/02/2026  05:23 PM IST
nila
ഐസിസി നിർണായക യോഗങ്ങൾക്ക് ദോഹ വേദിയാകുന്നു

 

ദോഹ: ലോക ക്രിക്കറ്റിന്റെ ഗവേണിംഗ് ബോഡിയായ ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിലിന്റെ (ഐസിസി) നിർണായക ബോർഡ്-കമ്മിറ്റി യോഗങ്ങൾക്ക് ഖത്തർ വേദിയാകുന്നു. മാർച്ച് 25 മുതൽ 27 വരെയാണ് ദോഹയിൽ യോഗങ്ങൾ നടക്കുക. ക്രിക്കറ്റ് ലോകത്തെ ഭാവി കാര്യങ്ങളും ഭരണപരമായ തീരുമാനങ്ങളും ചർച്ച ചെയ്യാനായി ഐസിസി ഡയറക്ടർമാർ, ചീഫ് എക്സിക്യൂട്ടീവുമാർ, മുതിർന്ന ഉദ്യോഗസ്ഥർ തുടങ്ങിയവർ ദോഹയിലെത്തും.
​മധ്യപൂർവേഷ്യൻ രാജ്യങ്ങളിൽ ക്രിക്കറ്റിനുള്ള വളരുന്ന പ്രാധാന്യം കണക്കിലെടുത്താണ് ഐസിസി ഈ നീക്കം നടത്തുന്നത്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഖത്തറിൽ ക്രിക്കറ്റ് വലിയ മുന്നേറ്റമാണ് നടത്തുന്നത്.2020-ന് ശേഷം ഖത്തറിൽ ക്രിക്കറ്റ് കളിക്കുന്നവരുടെ എണ്ണത്തിൽ 447 ശതമാനം വർധനവുണ്ടായതായി ഐസിസി വ്യക്തമാക്കി.
ഖത്തർ ഒളിമ്പിക് കമ്മിറ്റിയുടെ സ്കൂൾ ഒളിമ്പിക് പ്രോഗ്രാമിൽ ക്രിക്കറ്റിനെ ഉൾപ്പെടുത്തിയത് ഈ വളർച്ചയ്ക്ക് അടിത്തറയായി.ഐസിസിയുടെ ക്രിക്കറ്റ് പ്രോത്സാഹന പദ്ധതിയിലൂടെ 287 സ്കൂൾ ടീമുകൾ ടൂർണമെന്റുകളിൽ പങ്കെടുത്തു. ഇതിൽ 90 ശതമാനം കുട്ടികളും ആദ്യമായാണ് ക്രിക്കറ്റ് ബാറ്റും പന്തും കയ്യിലെടുക്കുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img