02:30am 12 November 2026
NEWS
ഭാവിനഗരങ്ങളിലെ താരമായി ദോഹ: ലോക റാങ്കിംഗിൽ ശ്രദ്ധേയ നേട്ടം
30/11/2025  08:31 PM IST
nila
ഭാവിനഗരങ്ങളിലെ താരമായി ദോഹ: ലോക റാങ്കിംഗിൽ ശ്രദ്ധേയ നേട്ടം

 

ദോഹ: ഗ്ലോബൽ സ്മാർട്ട് സിറ്റി ഇൻഡക്സ് 2025-ൽ ദോഹ 146 നഗരങ്ങളിൽ 33ാം സ്ഥാനത്തെത്തി. മിഡിൽ ഈസ്റ്റിൽ മൂന്നാം സ്ഥാനവും നേടി. ഇൻഡക്സ് നഗരത്തിന്റെ അടിസ്ഥാന സൗകര്യങ്ങളും ഡിജിറ്റൽ സേവനങ്ങളും മാത്രമല്ല,  ജനങ്ങളുടെ ദിനംപ്രതി ജീവിതത്തിലേക്ക് എങ്ങനെ മാറ്റം വരുത്തുന്നു എന്നതും വിലയിരുത്തിയാണ്
ദോഹയ്ക്ക്ശ്രദ്ധേയ നേട്ടം.ദോഹയുടെ വേഗത്തിലുള്ള നഗരപരിഷ്കാരങ്ങൾ, ഡിജിറ്റൽ സേവനങ്ങളുടെ വികസനം, ഗതാഗത സംവിധാനം, ജനങ്ങളുടെ മൊത്തത്തിലുള്ള സന്തോഷം — ഇവയാണ് മികച്ച റാങ്കിന് കാരണമായത്. എം.സി.ഐ.ടി സംഘടിപ്പിച്ച സ്മാർട്ട് സിറ്റി എക്സ്പോ ദോഹ 2025, ഭാവി നഗരങ്ങളുടെ ദിശ നിർമ്മിക്കാൻ വലിയ വേദിയായി. ഐ.എം.ഡി റിപ്പോർട്ടിൽ നഗരങ്ങളുടെ മത്സരം ഭാവിയിലെ സാമ്പത്തിക വളർച്ചയിലും ആഗോള രാഷ്ട്രീയത്തിലും പ്രധാന പങ്കുവഹിക്കുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img