NEWS
ഗൾഫ് ടൂറിസത്തിന്റെ ഹൃദയമായി ദോഹ
13/01/2026 11:28 AM IST
nila

ദോഹ:മൃദുവായ കാലാവസ്ഥയും
ഗൾഫ്പാരമ്പര്യങ്ങളോടുള്ള ആദരവും ചേർന്ന്
ശീതകാലം
ഗൾഫ് ടൂറിസത്തിന്റെ ഹൃദയമാകുകയാണ് ഖത്തർ.പാരമ്പര്യത്തിന്റെ മണമുള്ള
സൂഖ് വാഖിഫ് മുതൽ
ആധുനികതയുടെ സ്വപ്നരേഖകളായ
മ്ശൈരിബ് ഡൗൺടൗൺ ദോഹ വരെപഴമയും പുതുമയും
ഇവിടെ ഒരേ ശ്വാസത്തിൽ ലയിക്കുന്നു.കത്താറയിലെ കലാവേദികളും
നാഷണൽ മ്യൂസിയത്തിന്റെ ചരിത്രകഥകളും
ആസ്പയർ പാർക്കിലെ
കുടുംബസന്തോഷ നിമിഷങ്ങളും
എല്ലാ പ്രായക്കാർക്കും
ഒരുപോലെ തുറന്ന അനുഭവങ്ങളാകുന്നു.
കുതിരസവാരികളും മാരത്തണുകളും
മരുഭൂമിയിലെ സാഹസിക യാത്രകളും
കടൽത്തീരത്തിലെ ആഘോഷങ്ങളും
ജനുവരി മാസത്തെ ദോഹയെ
ഒരു നിറഞ്ഞ കലണ്ടറാക്കി മാറ്റുന്നു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











